കാഞ്ഞങ്ങാട്. കേരള തീരത്തോട് ചേർന്ന് കാസർകോട് കടലിൽ അജ്ഞാത ബോട്ടുണ്ടെന്ന വിവരത്തെ തുടർന്ന് ഫിഷറീസിന്റ റിസ്‌ക്യുബോട്ടും തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസും ചേർന്നു ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെ കടലിൽ പട്രോളിംഗ് നടത്തി.
പട്രോളിംഗിൽ അജാനൂർ ഭാഗത്തു കടലിൽ ബോട്ടിനെ കണ്ടെത്തി പരിശോധിച്ചപ്പോൾ മംഗലാപുരം മുന്നൂരിൽ നിന്നു വാങ്ങിച്ച സെന്റ് പീറ്റർ എന്ന ബോട്ടാണിതെന്ന് തെളിഞ്ഞു. തമിഴ്‌നാട് തൂത്തുകുടിയിലേക്കു കൊണ്ടു പോകുന്നതിനുള്ള കസ്റ്റംസ് രേഖകളും മറ്റു സെയിൽ ലെറ്ററും പരിശോധനയിൽ കണ്ടെത്തി. ഇതോടെയാണ് ജില്ലാ ഭരണകൂടത്തിനും ജാഗ്രതാ സമിതി പ്രവർത്തകർക്കും ആശ്വാസമായത്. കാസർകോട് കോസ്റ്റൽ പൊലീസിനു കിട്ടിയ വിവരം ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടറെ അറിയിച്ചതിനെ തുടർന്ന് അന്വേഷണം തുടങ്ങിയത്.