മട്ടന്നൂർ: ചാവശ്ശേരിയിൽ ബൈക്ക് തടഞ്ഞുനിർത്തി ബി.ജെ.പി പ്രവർത്തകനെ മർദ്ദിച്ചതിൽ ആറ് സി.പി.എം പ്രവർത്തകരെ മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചാവശേരി കട്ടേകണ്ടത്തിലെ എം വിജയൻ (58), കെ വിനീഷ് (31), സന്ദീപ് (27), കെ വിഷ്ണു (24), കെ റംഷാദ് (26), കെ വൈശാഖ് (24), എ കെ ഷിയാസ് (22)എന്നിവരെയാണ് മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 26ന് രാത്രി വീട്ടിലേക്ക് പോവുകയായിരുന്ന ബി.ജെ.പി പ്രവർത്തകൻ എം. സന്ദീപിനെ ബൈക്ക് തടഞ്ഞുനിർത്തി മർദ്ദിച്ചുവെന്നാണ് കേസ്.മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.