കരിന്തളം വീട്ടമ്മ ഷോക്കേറ്റു മരിച്ചു കുമ്പളപ്പള്ളിയിലെ പി.കാർത്തിയായനി (68) ആണ് മരിച്ചത്. ചൊവ്വ്ാഴ്ച 10.30 നാണ് മരിച്ചത്. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പേരമകൻ അഭിജിത്താണ് ഷോക്കേറ്റ് വീണ് കിടക്കുന്നതായി കണ്ടത്. ഉടൻ പരിസരവാസികളെ വിവരമറിയിച്ച ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. നീലേശ്വരം പോലീസ് ഇൻക്വിസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത സംസ്കാരം ഇന്ന് രാവിലെ കുമ്പളപ്പള്ളിയിൽ. മകൾ: ശോഭന (ടൈലറിംഗ് ഷോപ്പ്, കുമ്പളപ്പള്ളി). മരുമകൻ: വാസുദേവൻ (ഗൾഫ്). സഹോദരങ്ങൾ: പി. ഭാസ്ക്കരൻ (മടയൻ, മയ്യങ്ങാനം മുത്തപ്പൻ ക്ഷേത്രം), പി. കുമാരൻ (സംഗീത അധ്യപകൻ), ശാരദ (കീഴ്മാല മോഡേൺ ഇന്റർലോക്ക് ജീവനക്കാരി, തലയടുക്കം) സുശീല (കായക്കുന്ന്), പി. ക്യഷണൻ (പെയിന്റർ).