കാസർകോട് : ആലംപാടി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് (ആസ്‌ക് ആലംപാടി ) നാൽത്തട്കയിലെ നിർദ്ധന കുടുംബത്തിന് പുനർനിർമിച്ചു നൽകിയ നാലാമത്തെ വീടിന്റെ താക്കോൽ ദാനവും ആലംപാടി നൂറുൽ ഇസ്ലാം മദ്രസയിൽ നിന്ന് സമസ്ത പൊതു പരീക്ഷയിലും ആലംപാടി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള സ്വർണ്ണ മെഡൽ വിതരണവും നടന്നു. വീടിന്റെ താക്കോൽദാനം ആസ്‌ക് സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് അൽത്താഫ് സി എ ആസ്‌ക് ജി സി സി പ്രസിഡൻ്റ് മുസ്തഫ ഇ എ എന്നിവർക്ക് ഫിറോസ് കുന്നംപറമ്പിൽ നൽകി. സ്വർണ്ണ മെഡൽ യുവ വ്യവസായി സൈഫു സേഫ് ടെൽ ,വ്യവസായി സി ബി മുഹമ്മദ് എന്നിവർ യഥാക്രമം കൈമാറി.ചടങ്ങിൽ സാമൂഹ്യ സേവന രംഗത്തെ മികവിന് ഫിറോസ് കുന്നുംപറമ്പിലിനെ വിദ്യാനഗർ സർക്കിൾ ഇൻസ് പെക്ടർ വി വി മനോജ് ആദരിച്ചു. ആസ്‌ക് ജിസിസി കാരുണ്യ വർഷം പദ്ധതിയുടെ പൊതു ജനങ്ങൾക്കുള്ള ഓക്‌സിജൻ കിറ്റും യുവ വ്യവസായി മുഹമ്മദ് ഡോണും അബുദാബി കാസ്രോട്ടാർ കൂട്ടായ്മയും ചേർന്ന് നൽകിയ വീൽ ചെയരും നാടിന് സമർപ്പിച്ചു. സുശാന്ത് നിലമ്പൂർ , ഖയ്യൂം മാന്യ, കൂടുതൽ തവണ രക്തദാനം നടത്തി മാതൃകയായ സിദ്ദിഖ് ബിസ്മില്ല, യുവ വ്യവസായി റജീബ് അബ്ദുൽ റഹ്മാൻ അൽ ജീരി ,സി ബി മുഹമ്മദ് ,അബ്ദുൽ ഖാദർ ആലംപാടി സ്‌കൂൾ പി ടി എ കമ്മിറ്റി , മദ്‌റസ കമ്മിറ്റി എന്നിവരെ ആദരിച്ചു. ചടങ്ങിൽ അബ്ദുൽ ലത്തീഫ് സി എ ,ഇബ്രാഹീം മിഹ്രാജ് ,ആസ്‌ക് ജി സി.സി സെക്രട്ടറി അദ്ര മേനത്ത് ,ജിസിസി ട്രഷറർ ഫൈസൽ അറഫ ,ഹാജി കെ എം അബ്ദുൽ ഖാദർ ഗപ്പു ആലംപാടി , എസ് എ അബ്ദുൽ റഹ്മാൻ ,അബൂബക്കർ (അക്കു ),ജാബിർ ഏരിയപ്പാടി ,ഷെരീഫ് ബാച്ചസ് ,കാഹു ആലംപാടി പി ടി എ പ്രസിഡൻ്റ് അബ്ദുൽ റഹ്മാൻ കാസി ,സ്‌കൂൾ പ്രൻസിപ്പൽ ഗോപകുമാർ ,ഹെഡ് മാസ്റ്റർ ഗീത പി .കെ ,മുഹമ്മദ് കുഞ്ഞി.എ സി (മുൻ സ്‌കൂൾ പ്രൻസിപ്പാൾ )ഷീജ ജോഷി (സ്റ്റാഫ് സെക്രട്ടറി ) തുടങ്ങിവർ പങ്കെടുത്തു. സിദ്ദിഖ്.എം സ്വാഗതവും സലാം ലണ്ടൻ നന്ദിയും പറഞ്ഞു.

പടം ..സാമൂഹ്യ സേവന രംഗത്തെ മികവിന് ഫിറോസ് കുന്നുംപറമ്പിലിനെ വിദ്യാനഗർ സർക്കിൾ ഇൻസ് പെക്ടർ വി വി മനോജ് ആദരിക്കുന്നു