eyes

കമ്പ്യൂട്ടറുകളും മൊബൈലുകളും ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ കൂടുതൽ സമയം ഇവയിൽ ജോലി ചെയ്യുമ്പോൾ പല ആരോഗ്യപ്രശ്‌നങ്ങൾക്കും ഇതു കാരണമാകുന്നുമുണ്ട്. ഇതിൽ ഒന്നാണ് കണ്ണുകളിലെ വരൾച്ച. കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ ഒന്നാണ് കണ്ണുനീർ. കണ്ണിന് ഈർപ്പവും രോഗങ്ങളിൽ നിന്ന് പരിരക്ഷയും നൽകുന്നതിനൊപ്പം കൺപോളകൾക്കിടയിൽ ലൂബ്രിക്കന്റായും കണ്ണുനീർ പ്രവർത്തിക്കുന്നു.

കണ്ണുകളെ വരൾച്ചയിൽ നിന്ന് സംരക്ഷിക്കേണ്ടത് അതുകൊണ്ടുതന്നെ വളരെ പ്രധാനമാണ്. വരൾച്ച ഒഴിവാക്കാൻ ചിലകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിൽ ഒന്ന് വിശ്രമം തന്നെയാണ്.

ടി.വി, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവയിൽ കൂടുതൽ സമയം ചെലവഴിക്കുമ്പോൾ ഇടയ്ക്ക് കണ്ണിന് വിശ്രമം നൽകേണ്ടതുണ്ട്. ടി.വി കാണുമ്പോൾ പരസ്യ സമയത്തെങ്കിലും കണ്ണ് മറ്റൊരിടത്തേക്ക് മാറ്റുക. കമ്പ്യൂട്ടർ, ലാപ്‌ടോപ്പ് എന്നിവ ഉപയോഗിക്കുമ്പോഴും കൃത്യമായ ഇടവേളകളിൽ അഞ്ചു മിനിട്ടെങ്കിലും വിശ്രമം നൽകുക. വായനപോലുള്ള കാര്യങ്ങളിലും ഇടയ്ക്ക് വിശ്രമം നല്ലതാണ്.

ആവശ്യത്തിനുള്ള ഉറക്കം ശരീരത്തിന്റെ ആരോഗ്യത്തിനെന്ന പോലെ കണ്ണിന്റെ ആരോഗ്യത്തിനും പ്രധാനമാണ്. ഇടയ്ക്കു കണ്ണുകൾ ശുദ്ധമായ തണുത്തവെള്ളം ഉപയോഗിച്ച് കഴുകുക. പുകവലിയും കണ്ണിന് ദോഷകരമാണ്. വിറ്റാമിൻ എ അടങ്ങിയ ഭക്ഷണം കണ്ണുകളുടെ ആരോഗ്യം വർദ്ധിപ്പിക്കും. ഇലക്കറികൾ കൂടുതലായി ഉപയോഗിക്കാം.

ഡോ. ന​വ്യ കൃ​ഷ്​ണ യാദ​വ് എ.വി
സി​മിലിയ ഹോമിയോ ക്യൂർ,
ബെൽ സ്​ക്വ​യർ കോം​പ്‌​ള​ക്‌സ്,
ത​ളി​പ്പറ​മ്പ്
ഫോൺ: 9496421913