ഉടൻ റെയിൽവേ മന്ത്രാലയത്തിന് കൈമാറും

കർണ്ണാടകയുടെ അംഗീകാരം ലഭിക്കാത്തത് ഭീഷണി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് - പാണത്തൂർ - കാണിയൂർ റെയിൽപാതയുടെ അന്തിമ റിപ്പോർട്ട് സതേൺ റെയിൽവേ ഈ മാസം റെയിൽവേ മന്ത്രാലയത്തിന് കൈമാറും. കർണ്ണാടക സർക്കാരിന്റെ അംഗീകാരം പദ്ധതിക്ക് ഇനിയും ലഭിച്ചില്ല എന്നതാണ് പദ്ധതിക്ക് വലിയ തടസ്സമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

പാതയ്ക്കായി സ്ഥലം ഏറ്റെടുക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ട് മാസം മൂന്ന് കഴിഞ്ഞിട്ടും കർണാടക സർക്കാരിന്റെ അംഗീകാരവും അനുമതിയും പദ്ധതിക്ക് ലഭിച്ചില്ല. 350 കോടി രൂപയാണ് ഇതിനു വേണ്ടി കേരള സർക്കാർ വഹിക്കുന്നത്. 41 കിലോമീറ്റർ സ്ഥലമാണ് കേരള സർക്കാർ ഏറ്റെടുക്കേണ്ടത്. മ

2015 മാർച്ച് 31 നകം തന്നെ ഇതു സംബന്ധിച്ച മുഴുവൻ സർവേകളും പൂർത്തിയായതാണ്. കാഞ്ഞങ്ങാട്, പാണത്തൂർ, സുള്ള്യ , ജാൽസൂർ, കാണിയൂർ പാതയ്ക്ക് 90 കിലോമീറ്റർ ആണ് ദൈർഘ്യം. 2008 ൽ തന്നെ കേന്ദ്ര സർക്കാർ ഇതിന് അനുമതി നൽകിയതാണ്. പദ്ധതി ചെലവിന്റെ അമ്പത് ശതമാനം ഇരു സംസ്ഥാനങ്ങളും വഹിക്കണമെന്നാണ് വ്യവസ്ഥ. 1400 കോടി രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. 700 കോടി കേന്ദ്രം വഹിക്കും. അമ്പതു ശതമാനത്തിന്റെ പകുതി തുകയായ 350 കോടി രൂപ സംസ്ഥാന സർക്കാരുകൾ വഹിക്കുവാനും യോഗത്തിൽ ധാരണയായതാണ്.

പാത കൊണ്ടുള്ള നേട്ടം
കാഞ്ഞങ്ങാട് നിന്നും ബാംഗ്ലൂരിലേക്കുള്ള യാത്രാ സമയം പകുതിയാകും.

കേരള കർണ്ണാടക സംസ്ഥാനങ്ങളുടെ ബന്ധത്തിൽ കൂടുതൽ കാര്യക്ഷമത

പച്ചക്കറി, പൂവ്, പഴവർഗ്ഗങ്ങൾ എന്നിവയുടെ വില കുറയും

ബാംഗളൂരിലേക്ക് ആറു മണിക്കൂർ

കാഞ്ഞങ്ങാട് വിട്ടാൽ 20 മിനുട്ടുകൊണ്ട് പാണത്തൂരിലെത്താം. അടുത്ത 20 മിനുട്ടിൽ കാണിയൂർ, സുള്ള്യ എന്നിവിടങ്ങളിലെത്തും. വീണ്ടും രണ്ടുമണിക്കൂർ കൊണ്ട് ഹാസനിലെത്തും. ഇവിടെ നിന്ന് അടുത്തിടെ കമ്മീഷൻ ചെയ്ത ശ്രാവണ ബെൽഗോള വഴിയുള്ള പാതയിൽ കയറിയാൽ 6 മണിക്കൂറിനുള്ളിൽ ബാംഗളൂരിലെത്തും.

റെയിൽവേ സ്റ്റേഷനുകൾ

മീങ്ങോത്ത്

കൊട്ടോടി

പാണത്തൂർ

സുള്ള്യ

ജാൽസൂർ

തുരങ്കങ്ങൾ

ഇരിയ

പാണത്തൂർ