മട്ടന്നൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളജനത കാണിച്ചത് ഉന്നതമായ ജനാധിപത്യബോധമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ പറഞ്ഞു. ശ്രീശങ്കര വിദ്യാപീഠം സീനിയർ സെക്കൻഡറി സ്‌കൂളിന്റെ 'വിജയോത്സവം 2019' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. ഉന്നത വിദ്യാഭ്യാസത്തോടൊപ്പം ജനാധിപത്യബോധവും വിദ്യാർത്ഥികൾ ആർജിക്കണം .ഗവൺമെന്റും മറ്റു സംവിധാനങ്ങളും എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കിയാൽ മാത്രമേ ചൂഷണങ്ങൾ തടയാൻ സാധിക്കുകയുള്ളൂ.
അക്രമരഹിതമായും മാതൃകാപരമായാണ് കേരളത്തിൽ തിരഞ്ഞെടുപ്പ് നടന്നത്. ജനാധിപത്യത്തിന്റെ ശക്തി ജനങ്ങൾക്ക് ബോധ്യപ്പെടുത്തി കൊടുത്തു എന്നും മീണ കൂട്ടിച്ചേർത്തു.
ചടങ്ങിൽ 2018-19 വർഷം സീനിയർ സെക്കൻഡറി വിഭാഗത്തിൽ അഖിലേന്ത്യതലത്തിൽ 6ാം റാങ്ക് നേടിയ കെ. വി. ഹൃദികയേയും സീനിയർ സെക്കൻഡറി സെക്കന്ററി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും അനുമോദിച്ചു.സ്‌കൂൾ മാനേജർ പി. എ. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ അനിതാ വീണു അനുമോദന ഭാഷണം നടത്തി നഗരസഭാ കൗൺസിലർ പി .വി. ധനലക്ഷ്മി, കെ. കെ. ശോഭന, എം. ശ്രീലത, ഇ. സോമൻ,കെ. സരിത,എന്നിവർ സംസാരിച്ചു.
പടം : ശ്രീശങ്കര വിദ്യാപീഠം സീനിയർ സെക്കൻഡറി സ്‌കൂളിന്റെ 'വിജയോത്സവം 2019' മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ ഉദ്ഘാടനം ചെയ്യുന്നു.