ഇരിട്ടി: കാട്ടാനയിൽ നിന്ന് ജീവനും സ്വത്തിനും സംരക്ഷണം നൽകണമൊന്നാവശ്യപ്പെട്ട് ് കർഷക രക്ഷാസമിതിയുടെ നേതൃത്വത്തിൽ ആറളം വൈൽഡ് ലൈഫ് വാർഡന്റെ ഇരിട്ടി ഓഫീസിലേക്ക് കർഷകർ മാർച്ച് നടത്തി മാർച്ച് ഓഫീസ് ഗേറ്റിൽ പൊലീസ് തടഞ്ഞു തുടർന്ന് നടന്ന ധർണ്ണ സണ്ണി ജോസഫ് എം. എൽ.എ ഉദ്ഘാടനം ചെയ്തു. സ്റ്റാൻലി എടത്താഴെ അദ്ധ്യക്ഷത വഹിച്ചു, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ്, അയ്യൻങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യൻ, ജോർജ് കൂട്ടി ഇരുമ്പുകുഴി.തോമസ് വർഗ്ഗീസ്, തോമസ് പാറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു