നീലേശ്വരം: എല്ലാ രംഗത്തും സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുവാൻ ശക്തമായ ഇടപെടലുകൾ ആവശ്യമാണെന്ന് എ.ഐ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. നീലേശ്വരത്ത് നടന്ന വർക്കിംഗ് വിമൺ ഫോറം (എ.ഐ.ടി.യു.സി.) സംസ്ഥാന നേതൃത്വ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയും ഒട്ടനവധി നിയമങ്ങളം സുപ്രീം കോടതി വിധികളും നിലവിലുണ്ടായിട്ടും സ്ത്രീകൾ പല രംഗങ്ങളിലും കടുത്ത വിവേചനം നേരിടുകയാണ്. തുല്യ ജോലിക്ക് തുല്യവേതനം, പ്രസവാനുകൂല്യങ്ങൾ, തൊഴിലിടങ്ങളിലെ സുരക്ഷ എന്നിവ നേടിയെടുക്കാൻ സ്ത്രീകൾ കൂടുതൽ ശക്തമായി സംഘടിതരാകണമെന്ന് അദ്ദേഹം പറഞ്ഞു.

പടന്നക്കാട് കാർഷിക കോളേജിൽ രണ്ടു ദിവസത്തെ ക്യാമ്പിന്റെ ഉദ്ഘാടന സമ്മേളനത്തിൽ എം.എസ്. സുഗൈത കുമാരി അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു, കെ. മല്ലിക, സി.പി. മുരളി, കെ.വി. കൃഷ്ണൻ, താവം ബാലകൃഷ്ണൻ, ആർ. പ്രസാദ്, കമലാ സദാനന്ദൻ, പി. ബീന എന്നിവർ പ്രസംഗിച്ചു.

സർട്ടിഫിക്കറ്റ് വിതരണവും അനുമോദനവും
തൃക്കരിപ്പൂർ: വാസ്തു ശാസ്ത്ര വിദ്യയിൽ പ്രഥമ (നിത്യകർമാനുഷ്ഠാനം) കോഴ്‌സ് പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. തൃക്കരിപ്പൂർ തങ്കയത്തെ വിശ്വബ്രഹ്മ വാസ്തു വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ കെ.വി. നീലകണ്ഠൻ മൂത്താചാരി സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു. വിദ്യാലയം പ്രിൻസിപ്പൽ വാസ്തുരത്‌ന കുലപതി സോമരാജൻ രാഘവൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എ.കെ. നളിനി, കെ.വി. മുകേഷ്, കെ. ഭാസ്‌കരൻ, പി.ടി. മോഹനൻ പണിക്കർ, എ.കെ.പി. വിശ്വനാഥൻ, ടി.കെ. അശോകൻ, ബ്ലാത്തൂർ ശശികുമാർ, ഒ.പി. ഭാസ്‌കരൻ, കെ.പി. ഗോവിന്ദൻ വെളിച്ചപ്പാടൻ, പി.സി. പ്രശാന്ത്, ടി.പി. മഞ്ജുള എന്നിവർ പ്രസംഗിച്ചു. വാസ്തു ശാസ്ത്ര വിദ്യ പ്രഥമ കോഴ്‌സ് പൂർത്തിയാക്കിയ ഒൻപത് വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.

വാസ്തു ശാസ്ത്ര വിദ്യ പ്രഥമ കോഴ്‌സ് പൂർത്തിയാക്കിയവരെ തങ്കയത്തെ വിശ്വബ്രഹ്മ വാസ്തു വിദ്യാലയത്തിൽ ആദരിച്ചപ്പോൾ

അനുമോദനവും പൂർവ വിദ്യാർത്ഥി സംഗമവും

നീലേശ്വരം: രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ 1987-88 എസ്.എസ്.എൽ.സി. ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ കുടുംബ സംഗമം നടത്തി. കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂനിറ്റ് സെക്രട്ടറി എ.വിനോദ്കുമാർ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. ബാച്ച് പ്രസിഡന്റ് നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു. കെ.വി.സുനിൽരാജ്, ബിന്ദു ദയാൽ, ചിന്താമണി, പി.എസ്. നന്ദൻ, ആർ.ലക്ഷ്മി, സ്വാതി ദയാൽ, സൗരവ് പ്രിയേഷ്, റിയ റോസ്, പി.സതീശൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.വി. പ്രിയേഷ് കുമാർ സ്വാഗതവും കെ.സുധാകരൻ നന്ദിയും പറഞ്ഞു.

കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി നടത്തിയ ഡി.ഡി.ഇ ഓഫീസ് മാർച്ച് ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിൽ ഉദ്ഘാടനം ചെയ്യുന്നു

കാൻഫെഡ് ജില്ലാ ചെയർമാൻ പ്രൊഫ. കെ.പി. ജയരാജനും ജനറൽ കൺവീനർ ഉദയമംഗലം സുകുമാരനും