കരിവെള്ളൂർ: പൂരക്കളി അവാർഡ് ജേതാവ് കരിവെള്ളൂർ ആണൂരിലെ കോട്ടമ്പത്ത് ബാലകൃഷ്ണൻ (86) നിര്യാതനായി. ഏഴു പതിറ്റാണ്ടിലധികമായി ക്ഷേത്രാങ്കണങ്ങളിൽ പൂരക്കളി ചുവടുകൾ വെച്ചതിന് കഴിഞ്ഞ വർഷം കേരള പൂരക്കളി അക്കാഡമി ഇദ്ദേഹത്തെ അവാർഡ് നൽകി ആദരിച്ചിരുന്നു. എൺപത്തിയാറാം വയസ്സിലും പൂരക്കളിയെ ഉപാസിച്ചു കഴിയുന്ന അപൂർവം കലാകാരന്മാരിൽ ഒരാളായ ബാലകൃഷ്ണൻ ഒൻപതാം വയസ്സിൽ കരിവെള്ളൂർ സോമേശ്വരി ക്ഷേത്ര പരിസരത്ത് അച്ഛൻ പുതിയപുരയിൽ കോരൻ പണിക്കരുടെ ശിക്ഷണത്തിലാണ് കളി അഭ്യസിച്ചു തുടങ്ങിയത്. ഇന്ന് ഈ കലാകാരന്റെ കീഴിൽ പൂരക്കളി ചുവടുകൾ സ്വായത്തമാക്കിയ കലാകാരന്മാരുടെ എണ്ണം ആയിരത്തിലേറെയാണ്.
ഭാര്യ: പരേതയായ സി.പി. ശോഭ. മക്കൾ: രാജൻ, പ്രേമ, സുരേഷ്, ഹേമ. മരുമക്കൾ: പ്രസന്ന, രാജൻ, ശ്രീജ, വിജയൻ.