ഇരിട്ടി :പുന്നാട് സർവ്വീസ് സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഡി.സി.സി സെക്രട്ടറി പി.കെ ജനാർദ്ദനൻ നേതൃത്വം നൽക്കുന്ന യു.ഡി എഫ് പാനലിലെ എല്ലാവരും വിജയിച്ചു സഹകരണ മുന്നണിയിലെ ആരും വിജയിച്ചില്ല. കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് സഹകരണമുന്നണി രൂപീകരിച്ച് മത്സര രംഗത്ത് വത്തോടെയാണ് 23 വർഷത്തിന് ശേഷം ബാങ്ക് ഭരണസമിതിയിലേക്ക് തിരെഞ്ഞടുപ്പ് വേണ്ടി വന്നത്. ഇരിട്ടി നഗരസഭ കൗൺസിലർ വി.മനോജ് കുമാർ ഉൾപ്പെടെയുള്ളവരാണ് സഹകരണമുന്നണിയുമായി രംഗത്ത് വന്നത് .മത്സരം ഒഴിവാക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല.
പയഞ്ചേരി എൽ.പി സ്‌കൂളിൽ നടന്ന തിരഞ്ഞെടുപ്പ് സമാധന പരമായിരുന്നു. പി.കെ. ജനാർദ്ദനൻ, നാസർ കേളോത്ത്, രതീശൻ മാവില, എം. സുധാകരൻ, എ.കെ. പ്രഭാകരൻ എന്നിവരാണ് വിജയിച്ചത് നേരത്തെ ഷാനിത് പുന്നാട്, ശ്രീജ.ടി ,നിർമ്മല കെ, എൻ.കെ സൈഫൂ നീസ എന്നിവർ എതിരില്ലാത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.