പാനൂർ:വരികൾക്കിടയിൽ വായിക്കാൻ പഠിക്കുക എന്നതാണ് യഥാർഥ വായനയെന്ന് ലളിതകലാ അക്കാഡമി ഫെലോഷിപ്പ് ജേതാവും പ്രമുഖ ചിത്രകാരനുമായ കെ.കെ മാരാർ പറഞ്ഞു. വരികൾക്കിടയിലെ ശൂന്യതയിൽ മനനം വേണം അപ്പോഴാണ് ചിന്ത ഉദിക്കുകയെന്നും അദ്ദേഹം പറഞ്ഞു .വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പാനൂർ പൊളിറ്റിക്കൽ കൾച്ചറൽ എഡ്യുക്കേഷൻ സെന്റർ ആന്റ് വായനശാലയും പി.ആർലൈബ്രറി പ്രിസം പാനൂരും ചേർന്ന് നടത്തിയ പി.എൻ പണിക്കർ ഐ.വി ദാസ് അനുസ്മരണവും വായനാ പക്ഷാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ പുള്ളാഞ്ചി ഹ്രസ്വചിത്രത്തിന്റെ പ്രദർശനവും, രചനയും സംവിധാനവും നിർവഹിച്ച ഗിരീഷ്മക്രേരിയെ ആദരിച്ചു.കെ.കെ.മാരാരെ മുൻ മന്ത്രി കെ.പി മോഹനൻ ഉപഹാരം നല്കി ആദരിച്ചു.ചടങ്ങിൽ കെ.പി മോഹനൻഅധ്യക്ഷത വഹിച്ചു.പി.എൻ പണിക്കർ ഐ.വി ദാസ് അനുസ്മരണം ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ.ബിജു നടത്തി. ഡോ.കെ.വി.ശശിധരൻ 'പുള്ളാഞ്ചി ഹ്രസ്വചിത്രം സദസിന് പരിചയപ്പെടുത്തി. പുള്ളാഞ്ചി ഹ്രസ്വചിത്രപ്രദർശനത്തിന് ശേഷം ഗിരീഷ് മക്രേരി സംസാരിച്ചു.ബാലസാഹിത്യകാരൻ രാജു കാട്ടുപുനം സ്വാഗതവും കെ.കുമാരൻ നന്ദിയും പറഞ്ഞു.