കണ്ണൂർ :വളപട്ടണം കണ്ണൂർ ഭാഗങ്ങളിൽ നിരവധി കവർച്ചകൾ നടത്തി ജനങ്ങളെ ഭീതിയിലാഴ്ത്തിയ പ്രതി പിടിയിൽ ,, കണ്ണൂർ കൊറ്റാളി സ്വദേശിയായ മുജീബിനെയാണ് വളപട്ടണം എസ്.ഐ വിജേഷ് അറസ്റ്റു ചെയ്തത് .അലവിൽ മരിയമ്മൻ കോവിലിൽ നടന്ന മോഷണം അന്വേഷിക്കുന്നതിനിടയിൽ ലഭിച്ച സി .സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കണ്ണൂർ എസ്.പിയുടെ ഷാഡോ സംഘാംഗങ്ങളുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.
അലവിൽ മാരിയമ്മൻ കോവിൽ, ഫോക് ലോർ അക്കാഡമി, കണ്ണൂർ ഓലച്ചേരിക്കാവ് , കൊറ്റാളിക്കാവ് എന്നിവടങ്ങളിൽ കവർച്ച നടത്തിയതായി ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി സൂചനയുണ്ട്,, .ഇനിയും കൂടുതൽ സ്ഥലങ്ങളിൽ സമാനമായ കവർച്ചാ ശ്രമങ്ങൾ നടന്നതിൽ പ്രതിയുടെ പങ്ക് അന്വേഷിക്കുന്നുണ്ട്.