പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി കീച്ചേരി പാലോട്ട് കാവിനു സമീപത്തെ ഓവുചാലിൽ ഞായറാഴ്ച പുലർച്ചെ കക്കൂസ് മാലിന്യം തള്ളി.ക്ഷേത്രത്തിനു സമീപം മാലിന്യം തള്ളിയതിൽ പ്രദേശവാസികൾ വൻ പ്രതിഷേധത്തിലാണ്.കഴിഞ്ഞ ദിവസം പാറക്കൽ പെരുമ്പുഴയച്ചൻ ക്ഷേത്രത്തിനു സമീപത്തെ ഓവുചാലിലും കക്കൂസ് മാലിന്യം തള്ളിയിരുന്നു