പരിയാരം: മുതിർന്ന പത്രപ്രവർത്തകനും ആദ്യകാല കോൺഗ്രസ് നേതാവുമായ തൊണ്ടന്നൂരിലെ ഇ.കെ. ഗോവിന്ദൻ നമ്പ്യാർ (ഇ.കെ.ജി.നമ്പ്യാർ - 90 ) നിര്യാതനായി. സർവോദയ മണ്ഡലം താലൂക്ക് സെക്രട്ടറിയും മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റിയംഗവുമായിരുന്നു.പരിയാരം ക്ഷീര വ്യവസായ സഹകരണ സംഘം ഓണററി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയംഗമായും കോൺഗ്രസിന്റെ ആദ്യകാല മാദ്ധ്യമ വിഭാഗം കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: പോത്തേരവളപ്പിൽ പാർവതിയമ്മ. മക്കൾ: പി.വി. രാമചന്ദ്രൻ (തളിപ്പറമ്പ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി), പി.വി. രവീന്ദ്രൻ, പി.വി. ദിനേശൻ (മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി), പി.വി. സജീവൻ (പരിയാരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്), പി.വി. ജയശ്രീ. മരുമക്കൾ: പി.വി. വാസന്തി (ഡയറക്ടർ, പരിയാരം വനിതാ സഹകരണ സംഘം), ആർ.കെ. ഗീത, വി.ആർ. വത്സല (അംഗൻവാടി ടീച്ചർ) , കെ.പി. വീണ (പാടിയോട്ടുചാൽ), ടി. സുജാതൻ (കൊയ്യം ) .
സഹോദരങ്ങൾ: പരേതരായ ഇ.കെ. കൃഷ്ണൻ നമ്പ്യാർ, നാരായണൻ നമ്പ്യാർ, ചെറിയ അമ്മ, കുഞ്ഞിരാമൻ നമ്പ്യാർ.