മയ്യഴി: സി.പി.എം കോടിയേരി ഈങ്ങയിൽ പീടിക ബ്രാഞ്ച് മുൻ സെക്രട്ടറി ഈസ്റ്റ് പള്ളൂർ ഷാജി നിവാസിൽ കെ.എം കുമാരൻ (മുരിക്കോളി കുമാരൻ-79) നിര്യാതനായി. ഭാര്യ: പി.കെ കൗസല്യ. മക്കൾ: പി.എം ഷൈജ (മൗണ്ട് ഗൈഡ് സ്കൂൾ, പെരിങ്ങത്തൂർ), ഷാജി (ഐ.ബി.എം ബംഗളുരു), പരേതയായ ഷൈമ (മുൻ മാനേജർ, മാഹി പബ്ലിക് സർവന്റ്സ് ക്രെഡിറ്റ് സൊസൈറ്റി). മരുമക്കൾ: വി.എം. അനിൽ കുമാർ (വ്യാപാരി, പളളൂർ ഇരട്ടപ്പിലാക്കൂൽ), ടി. പി. ഗിരീശൻ (മസ്ക്കറ്റ് ), സി.എം. ദിവ്യ (വടക്കുമ്പാട്). സഹോദരങ്ങൾ: ജാനകി, പരേതരായ കെ.എം. ഗോപാലൻ, മാധവി, രാജൻ.