plane

മംഗളൂരു: മംഗളൂരു അന്താരാഷ്ട്രാ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയെങ്കിലും വൻ ദുരന്തം ഒഴിവായി. ദുബായിൽ നിന്ന് വന്ന എയർ ഇന്ത്യാ എക്‌സ്‌പ്രസ്സ് 384 വിമാനമാണ് അപകടത്തിൽ പെട്ടത്. ഇന്നലെ വൈകിട്ട് 5.40ഓടെയായിരുന്നു സംഭവം.വിമാനം ലാൻഡിംഗിനിടെ തെന്നിമാറി മണ്ണിൽ പൂണ്ടതു കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. വർഷങ്ങൾക്ക് മുമ്പ് അപകടമുണ്ടായ കൊക്കയ്ക്കടുത്ത് ചളി നിറഞ്ഞ മണ്ണിലാണ് വിമാനം നിന്നത്. യാത്രക്കാരെല്ലാം പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു.