പാപ്ലശേരി : ശ്രീനാരായണ ഗുരുദേവന്റെ ചിത്രം വികൃതമാക്കികൊണ്ട് സോഷ്യൽ മീഡിയയിലൂടെ ഗുരുനിന്ദ നടത്തിയ സാമൂഹ്യ ദ്രോഹിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എസ്.എൻ.ഡി.പി.യൂണിയനുകളുടെ കീഴിലുള്ള വിവിധ ശാഖകളിൽ പ്രതിഷേധ യോഗങ്ങൾ നടത്തി.
ശ്രീനാരായണ ഗുരുദേവന്റെ തലയുടെ ഭാഗം വെട്ടിമാറ്റി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖം ചേർക്കുകയും, ഗുരുവചനങ്ങൾ വികൃതമായി വ്യാഖ്യാനിക്കുകയും ചെയ്ത് ഫേയ്‌സ് ബുക്ക് വഴി ഗുരു നിന്ദ നടത്തി അസഹിഷ്ണുത ഉണ്ടാക്കാൻ ശ്രമിച്ച സാമൂഹ്യ ദ്രോഹിയെ ഉടൻ അറസ്റ്റ് ചെയ്ത് നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പട്ടുകൊണ്ടായിരുന്നു പാപ്ലശ്ശേരിയിൽ നടന്ന പ്രതിഷേധ പൊതുയോഗം. മതസൗഹാർദ്ദവും ,സാഹോദര്യവും നിലനിൽക്കുന്ന ഈ നാട്ടിൽ അസഹിഷ്ണുത ഉണ്ടാക്കാൻ ശ്രമിക്കുന്ന ഇത്തരക്കാരെ ഉടൻ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്.എൻ.ഡി.പി. യോഗം അസി.സെക്രട്ടറി എൻ.കെ.ഷാജി പറഞ്ഞു. വി.ഡി.രാജു അധ്യക്ഷത വഹിച്ചു. ,ശങ്കർ ഫൗണ്ടേഷൻ പ്രസിഡന്റ് കെ.എൻ.രമേശൻ മുഖ്യ പ്രഭാഷണം നടത്തി. , ബത്തേരി യൂണിയൻ മുൻ കൗൺസിലർ കെ.ആർ.സജീവൻ, മുൻ വയനാട് യൂണിയൻ കൗൺസിലർമാരായ കെ.കെ.രാജപ്പൻ, എം.ആർ.രവി,പുതുനിലം ശാഖ പ്രസിഡന്റ് സത്യൻ മണിമല, വാകേരി ശാഖ പ്രസിഡന്റ് ഷാജി, ജയപ്രകാശ് അടിച്ചനാൽ, സുരേഷ്ബാബു, രാജി പ്രദീപ്, എന്നിവർ സംസാരിച്ചു. പാപ്ലശ്ശേരി ശാഖ സെക്രട്ടറി എൻ.കെ.ഷാജി സ്വാഗതവും സെക്രട്ടറി എ.കെ.ദിവാകരൻ നന്ദിയും പറഞ്ഞു.