കോഴിക്കോട് : മെച്ചപ്പെട്ട സൗകര്യങ്ങളോടെയും സേവനങ്ങളോടെയും രോഗിസൗഹൃദ കേന്ദ്റങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ് കോഴിക്കോട് മെഡിക്കൽ കോളേജ്.
കേരള ഗവണ്മെന്റ് വിഭാവന ചെയ്യുന്ന ആർദ്റം മിഷൻ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ രോഗികൾക്ക് ചികിത്സക്കായി വരിയിൽ നിന്ന് കഷ്ടപ്പെടാതെ ഓൺലൈൻ ആയി ഒപി ചീട്ടു എടുക്കാം. ഇ- ഹെൽത്ത് പദ്ധതിപ്റകാരമാണ് മെഡിക്കൽ കോളേജിലെ ഒപി സമ്പ്റദായം മാറുന്നത്.് ഇതോടെ ഓൺലൈൻ ആയി ഉദേശിച്ച ഡോക്ടറുടെ തിയ്യതിയും സമയവും മുൻകൂട്ടി മനസ്സിലാക്കി ഒപി ചീട്ടു എടുക്കാം. സാദാരണ ഒപിക്ക് മുൻപിൽ കാണാറുളള മണിക്കൂറുകളോളം ഉള്ള കാത്തിരിപ്പാണ് ഓൺലൈൻ ഒപി വരുന്നതോട് കൂടി ഇല്ലാതാകാൻ പോകുന്നത്. ആരോഗ്യമേഖലയിൽ ശാസ്ത്റീയമായ അസൂത്റണം നടത്തുകയും ഓരോ കുടുംബത്തിലെയും ഓരോരുത്തരുടെയും ആരോഗ്യവിവരങ്ങൾ അടങ്ങിയ ഇലക്ട്റാണിക് ഡാറ്റാ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഇ ഹെൽത്ത് പ്റവർത്തിക്കുന്നത്.
മാതൃശിശു സംരക്ഷണകേന്ദ്റം, നെഞ്ചുരോഗാശുപത്റി, ത്റിതല ക്യാൻസർ സെന്റർ, സൂപ്പർ സ്‌പെഷ്യലിറ്റി എന്നിവിടങ്ങളളിലെ ഓൺലൈൻ ഒപി ചീട്ടു എടുക്കാനുള്ള പ്റവർത്തനങ്ങൾ പൂർത്തികരിച്ചു. മുഖ്യ ആശുപത്റിയിലെ പ്റവർത്തനങ്ങൾ നവംബർ ഡിസംബർ മാസങ്ങളോടെ പൂർത്തികരിക്കുമെന്ന് കോളേജ് സൂപ്റണ്ട് സജിത്ത് കുമാർ റഞ്ഞു. ഐ. എം. സി. എച്ചിൽ ബിയോകെമിസ്ട്റി,പാത്തോളജി ലാബുകളിൽ പ്റവർത്തി പൂർത്തീകരിച്ചു. പുതിയ ഒപ്പി ബ്ലോക്ക്‌ന്റെ നിർമ്മാനം പൂർത്തിയാകുമ്പോൾ ഇവിടെയും ഓൺലൈൻ ഒപി പ്റവർത്തന സജ്ജമാകും.
ഇ ഹെൽത്ത് വരുന്നതോടു കൂടി ഒപ്പി ചീട്ടു എടുക്കുമ്പോൾ ഒരു യു. ഐ. ഡി നമ്പർ ലഭിക്കും. ഇതിൽ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചു വെക്കും. ഈ നമ്പർ എത്റ പ്റാവശ്യം ഉപയോഗിച്ച് കഴിഞ്ഞാലും വേറേ ഏതു ഡോക്ടർക്കും ഈ നമ്പർ ഉപയോഗിച്ച് രോഗിയുടെ വിവരങ്ങൾ ലഭിക്കുന്നതാണ്. ഓൺലൈനിലൂടെയോ അല്ലാതെയോ ഒപി ചീട്ട് എടുക്കുന്ന രോഗികൾ ഒപി യിൽ വന്ന് സ്‌കാൻ ചെയ്തിട്ട് ബന്ധപെട്ട ഡോക്ടറെ കാണിക്കാവുന്നതാണ്. പരിശോധന നടത്തുന്ന ഡോക്ടർക്ക് ഡാറ്റാ ബേസിൽ നിന്നും മരുന്നിന്റെയും മറ്റും വിവരങ്ങൾ ലഭിക്കുന്നതാണ്. കൂടാതെ ഒരു രോഗിയെ ആശുപത്റിയിൽ പ്റവേശിപ്പിച്ച് ഡിസ്ചാർജ് ആകുന്നതുവരെയുള്ള മുഴുവൻ വിവരങ്ങളും ഇതിലൂടെ ലാഭ്യമാകുന്നതാണ്.