പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പരിധിയിൽ മഞ്ഞപിത്തം പടർന്നു പിടിച്ച സാഹചര്യത്തിൽ അസുഖ ബാധിത കുടുംബങ്ങളിൽ അർഹതപ്പെട്ടവർക്ക് സൗജന്യ റേഷൻ അനുവദിക്കാൻ ജില്ലാ സപ്ലെ ഓഫീസറെ ചുമലപ്പെടുത്തിയതായി ജില്ല കളക്ടർ ശ്രീറാം സാംബശിവറാവു അറിയിച്ചു. പഞ്ചായത്തിൽ മഞ്ഞപിത്തം പടർന്നു പിടിക്കുന്നത് തടയുന്നതിനും നിയന്ത്രണ വിധേയമാക്കുന്നതിനും ആവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന് ജില്ല മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. മഞ്ഞപിത്തം ബാധിച്ച കുടുംബങ്ങൾക്ക് മറ്റ് അടിയന്തിര സഹായങ്ങൾ പഞ്ചായത്തിന്റെ തനത് പ്ലാൻ ഫണ്ട് വിനിമയാഗിക്കുന്നതിന് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെത്തിയതായും കളക്ടർ അറിയിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പരിധിയിൽ മഞ്ഞപിത്തം പടർന്നു പിടിച്ച സാഹചര്യത്തിൽ അസുഖ ബാധിത കുടുംബങ്ങളിൽ അർഹതപ്പെട്ടവർക്ക് സൗജന്യ റേഷനും ധനസഹായവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കളക്ടർക്ക് അപേക്ഷ നല്കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇവിടെ മഞ്ഞ പിത്തം പടർന്ന് നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും കഴിഞ്ഞ ദിവസം ആരോഗ്യ മെഡിക്കൽ ക്യാമ്പ് നടത്തുകയും ചെയ്തു .