വടകര: ലോട്ടറി വിതരണക്കാരുടെ ക്ഷേമത്തിനും തൊഴില്‍ സുരക്ഷിതത്വത്തിനുമായി രൂപീകരിക്കപ്പെട്ട സഹകരണസംഘങ്ങള്‍ ചെറുകിട ലോട്ടറി വല്‍പനക്കാര്‍ക്ക് വിനയാകുന്നതായി കേരള ലോട്ടറി സെല്ലേഴ്‌സ് അസോസിയേഷന്‍ ഐഎന്‍ടിയുസി ജില്ലാ നേതൃയോഗം ആരോപിച്ചു. ഇതിന്റെ മറവില്‍ ചില തൊഴിലാളി നേതാക്കളും ക്ഷേമബോര്‍ഡിലെ അംഗങ്ങളും ചെറുകിട വില്‍പനക്കാര്‍ക്ക് ടിക്കറ്റ് നല്‍കാതെ വന്‍കിട ലോട്ടറി മാഫിയകള്‍ക്ക് നല്‍കി സാമ്പത്തിക ലാഭം കൊയ്യുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരക്കാര്‍ക്കെതിരെ ഉയര്‍ന്നവന്ന ആരോപണങ്ങളില്‍ മുഖംനോക്കാതെ നടപടിയെടുക്കണമെന്നും ഇത്തരം സഹകരണസംഘങ്ങളെ വിജിലന്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ഐഎന്‍ടിയുസി അഖിലേന്ത്യ വര്‍ക്കിങ് കമ്മിറ്റിയംഗവും ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് സംസ്ഥാന പ്രസിഡന്റുമായ തോമസ് കല്ലാടന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എന്‍.എ അമീര്‍ അധ്യക്ഷനായി. പറമ്പത്ത് ദാമോദരന്‍, കൊള്ളി കുഞ്ഞമ്മദ്, രാജേഷ് കിണറ്റിങ്കര, കെ ഉണ്ണികൃഷ്ണന്‍, റോബിന്‍ ജോസഫ്, കല്ലുകണ്ടി അമ്മദ്, രമേഷ് അമ്പലക്കോത്ത്, കല്ല്യാണി വേലായുധന്‍, വി.കെ ബാബു പെരിങ്ങളം, ബേബി പയ്യാനക്കല്‍, റിയാസ് ഉട്ടേരി, എന്‍.വി ജിനീഷ്‌കുമാര്‍, പി മോഹനന്‍ സംസാരിച്ചു. ശങ്കരന്‍ നടുവണ്ണൂര്‍ സ്വാഗതവും അനില്‍കുമാര്‍ അരിക്കുളം നന്ദിയും പറഞ്ഞു.