ബാലുശ്ശേരി: സ്വകാര്യ ബസ്സിനു നേരെ നടന്ന അക്രമത്തിൽ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. ഇന്നലെ വൈകീട്ടോടെ നന്മണ്ട പതിനാലിൽ വെച്ചാണ് സംഭവം. ബാലുശ്ശേരി കോഴിക്കോട് റൂട്ടിലോടുന്ന സോപാനം ബസ്സിനെ ഇടിച്ച ശേഷം പതിനാലിൽ വെച്ച് ബ്ലോക്ക് ഇടുകയും ബസ്സ് അക്രമിക്കുകയും അക്രമത്തിൽ ബസ്സ് ഡ്രൈവർ പാലത്ത് സ്വദേശി റഷീദ് (30), പനങ്ങാട് മാടത്തും കോവിലകത്ത് കെ.ടി.സരിത (41) എന്നിവർക്കും മറ്റൊരു സ്ത്രീക്കുമാണ് പരിക്കേറ്റത് . ഡ്രൈവറെ കൊയിലാണ്ടി താലൂക്ക് ആശുപത്രിിയിൽ പ്രവേശിപ്പിച്ചു. കക്കോടിയിൽ വെച്ച് ബസ്സ് ജീപ്പിൽ ഉരസി എന്നാരോപിച്ചാണ് ജീപ്പിലുണ്ടായിരുന്നവർ ബസ്സുകാരെ അക്രമിച്ചത്. എന്നാൽ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് യാത്രക്കാരും ബസ്സ് ജീവനക്കാരും പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജീപ്പിലുണ്ടായിരുന്ന ആദിഷ്, മിൻജു, ഹരീഷ്, നൗഷാദ്, ബിൽഷാദ് എന്നിവർക്കെതിരെ ബാലുശ്ശേരി പൊലീസ് കേസ്സെടുത്തു.