calicut-university

എം.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പ്രവേശനം
ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പഠനവകുപ്പിലെ എം.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പ്രവേശന കൗൺസലിംഗ് 14 ന് രാവിലെ പത്ത് മണിക്ക് പഠനവകുപ്പിൽ നടക്കും. റാങ്ക് 50 വരെയുള്ള മുഴുവൻ വിദ്യാർത്ഥികളും റാങ്ക് 250 വരെയുള്ള എസ്.സി/എസ്.ടി, ഒ.ബി.എച്ച് വിഭാഗക്കാരും മുഴുവൻ ബി.പി.എൽ വിദ്യാർത്ഥികളും അപേക്ഷയുടെ പ്രിന്റൗട്ടും എല്ലാ രേഖകളും സഹിതം ഹാജരാകണം.

എം.എസ് സി പരീക്ഷകളിൽ മാറ്റം
കാലിക്കറ്റ് സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിൽ 10, 12 തിയതികളിൽ നടത്താൻ നിശ്ചയിച്ച (സി.യു.സി.എസ്.എസ്) നാലാം സെമസ്റ്റർ എം.എ/എം.എസ്.സി/എം.കോം/എം.എസ്.ഡബ്ല്യൂ/എം.ടി.ടി.എം/എം.ബി.ഇ/എം.ടി.എച്ച്.എം/എം.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (2017 പ്രവേശനം)/എം.സി.ജെ (2015, 2016 പ്രവേശനം) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ അതേ തിയതികളിൽ നടക്കും. എന്നാൽ 14, 17 തിയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എസ്.സി (സി.യു.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ യഥാക്രമം 19, 21 (എം.എസ് സി മാത്‌സ് ഒഴികെ) തിയതികളിലേക്ക് മാറ്റി. എം.എസ് സി മാത്‌സ് പരീക്ഷകൾ 24, 26 തിയതികളിലേക്കാണ് മാറ്റിയത്. എം.എസ് സി പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ വെബ്‌സൈറ്റിൽ. മറ്റ് കോഴ്‌സുകളുടെ പുതുക്കിയ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.