calicut-univeristy

എം.സി.എ പ്രവേശന കൗൺസലിംഗ് 13, 14 തിയതികളിൽ

കാലിക്കറ്റ് സർവകലാശാലാ കാമ്പസ്, വടകര, മുട്ടിൽ, കുറ്റിപ്പുറം, മഞ്ചേരി, പുതുക്കാട്, തളിക്കുളം, തൃശൂർ ഡോ.ജോൺ മത്തായി സെൻറർ, മണ്ണാർക്കാട് എന്നീ സി.സി.എസ്.ഐ.ടികളിലേക്കുള്ള എം.സി.എ പ്രവേശന കൗൺസലിംഗ് ജൂൺ 13, 14 തിയതികളിൽ സർവകലാശാലാ കാമ്പസിലെ ടാഗോർ നികേതൻ ഹാളിൽ നടക്കും. മെയ് 13-ന് രാവിലെ പത്ത് മണിക്ക് റാങ്ക് ഒന്ന് മുതൽ 200 വരെയുള്ളവരും, ഉച്ചക്ക് 1.30-ന് 201 മുതൽ 400 വരെയുള്ളവരും ഹാജരാകണം. 14-ന് രാവിലെ പത്ത് മണിക്ക് 401 മുതൽ റാങ്കുള്ളവരും ഹാജരാകണം. വെബ്‌സൈറ്റിൽ നിന്നും അഡ്മിറ്റ് കാർഡും ആൻറി റാഗിംഗ് അഫിഡവിറ്റും ഡൗൺലോഡ് ചെയ്ത് (www.cuonline.ac.in) സർട്ടിഫിക്കറ്റുകളും കോഴ്‌സ് ഫീസും സഹിതം എത്തണം.

നാലാം സെമസ്റ്റർ യു.ജി ഹാൾടിക്കറ്റ്
കാലിക്കറ്റ് സർവകലാശാല ജൂൺ പത്തിന് തുടങ്ങുന്ന വിദൂരവിദ്യാഭ്യാസം/വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ നാലാം സെമസ്റ്റർ (സി.യു.സി.എസ്.എസ്) ബി.എ/ബി.എസ്.സി/ബി.എ അഫ്‌സൽ-ഉൽ-ഉലമ/ബി.എം.എം.സി റഗുലർ/സപ്ലിമെൻററി/ഇംപ്രൂവ്‌മെൻറ് പരീക്ഷകളുടെ ഹാൾടിക്കറ്റും ടൈംടേബിളും വെബ്‌സൈറ്റിൽ.

പരീക്ഷാഫലം
കാലിക്കറ്റ് സർവകലാശാല 2018 ഡിസംബറിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എം.എ ഇക്കണോമിക്‌സ്/എം.എ അപ്ലൈഡ് ഇക്കണോമിക്‌സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂൺ 17 വരെ അപേക്ഷിക്കാം.