എം.എ. കംപാരറ്റീവ് ലിറ്ററേച്ചർ: പ്രവേശന അഭിമുഖം
കാലിക്കറ്റ് സർവ്വകലാശാല എം.എ കംപാരറ്റീവ് ലിറ്ററേച്ചർ പ്രവേശനത്തിനുള്ള അഭിമുഖം 11 ന് പഠന വകുപ്പിൽ നടക്കും.മെമ്മോ കൈപ്പറ്റിയ ഷുവർ ലിസ്റ്റിൽ പെട്ടവർ രാവിലെ 10.30 നും ചാൻസ് മെമ്മോ കൈപ്പറ്റിയവർ 2.30 നും എത്തണം. മെമ്മോ ലഭിക്കാത്തവർ ഉടനെ പഠന വകുപ്പുമായി ബന്ധപ്പെടുക. ഫോൺ 04942407250
വാക് ഇൻ ഇന്റർവ്യൂ മാറ്റി വച്ചു
കാലിക്കറ്റ് സർവ്വകലാശാല ഇംഗ്ലീഷ് പഠനവകുപ്പിൽ 15ന് നടത്താനിരുന്ന അസിസ്റ്റൻറ് പ്രൊഫസർ (കരാർ നിയമനം) വാക് ഇൻ ഇന്റർവ്യൂ മാറ്റി വച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും .
അസിസ്റ്റൻറ് പ്രൊഫസർ : വാക് ഇൻ ഇന്റർവ്യൂ
കാലിക്കറ്റ് സർവ്വകലാശാല ലൈഫ് സയൻസ് പഠനവകുപ്പിൽ അസിസ്റ്റൻറ് പ്രൊഫസർ ( കരാർ നിയമനം ) വാക് ഇൻ ഇന്റർവ്യൂ 21 നു രാവിലെ 10 മണിക്ക് ഭരണ വിഭാഗത്തിൽ നടക്കും. ഓപ്പൺ, ഇ ടി ബി ടേണുകളിലേക്കുള്ള നിയമനത്തിന് എം.എസ്.സിക്ക് മൈക്രോബയോളജി സ്‌പെഷ്യലൈസേഷൻ ആവശ്യമാണ്.
എം.ബി.എ പരീക്ഷ അപേക്ഷ
കാലിക്കറ്റ് സർവ്വകലാശാല നാലാം സെമസ്റ്റർ എം.ബി.എ (സി.യു.സി.എസ്.എസ് ) 2016 സ്‌കീം - 2016 മുതൽ പ്രവേശനം , റെഗുലർ/ സപ്ലിമെന്ററി ( ഫുൾ ടൈം), 2013 സ്‌കീം - 2014,2015 പ്രവേശനം , സപ്ലിമെന്ററി ( ഫുൾ ടൈം), 2013 സ്‌കീം - 2014 മുതൽ പ്രവേശനം , റെഗുലർ/ സപ്ലിമെന്ററി ( പാർട്ട് ടൈം), പരീക്ഷക്ക് പിഴകൂടാതെ ജൂൺ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഫീസടച്ച് 18 വരെ രജിസ്റ്റർ ചെയ്യാം.
ബി.എസ്.സി നഴ്‌സിംഗ് പ്രാക്ടിക്കൽ / വൈവ
കാലിക്കറ്റ് സർവ്വകലാശാല മൂന്നാം വർഷ ബി.എസ്.സി നഴ്‌സിംഗ് (സപ്ലിമെന്ററി ) പ്രാക്ടിക്കൽ / വൈവ 11 ന് ആരംഭിക്കും