പേരാമ്പ്ര : മേപ്പയൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ പ്രവേശനോത്സവം ഐഎസ്ആർഒ മുൻ പ്രൊജക്ട് ഡയറക്ടർ ഡോ. ഇ.കെ. കുട്ടിയും മജീഷ്യൻ ശ്രീജിത്ത് വിയ്യൂരും ചേർന്ന് മാജിക്ക് അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ.സി. അനൂപ് അദ്ധ്യക്ഷത വഹിച്ചു. സിനിമാ പിന്നണി ഗായകൻ സുരേഷ് പള്ളിപ്പാറ നാടൻപാട്ടുകൾ അവതരിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമൻ, മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റീന, വൈസ് പ്രസിഡന്റ് കെ.ടി. രാജൻ, കെ. രാജീവൻ, സത്യൻ വിളയാട്ടൂർ, വൈസ് പ്രിൻസിപ്പൽമാരായ ടി.എം. ഗീത, വി.പി. ഉണ്ണികൃഷ്ണൻ, വിഎച്ച്എസ്‌സി പ്രിൻസിപ്പൽ ആർ.എം. സരിത എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എം.എം. സുധാകരൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. ജയേഷ് നന്ദിയും പറഞ്ഞു.
ഫോട്ടോ: മേപ്പയൂർ ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ പ്രവേശനോത്സവം ഡോ. ഇ.കെ. കുട്ടിയും മജീഷ്യൻ ശ്രീജിത്ത് വിയ്യൂരും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു