വടകര: അഴിയൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി അമൃത പ്രകാശ് ദുരൂഹ സാഹചര്യത്തില്‍ ട്രെയില്‍ തട്ടി മരിച്ച സംഭവുമായി ബന്ധപ്പെട്ട് യുവാവിനെ മൂന്ന് വര്‍ഷത്തിന് ശേഷം ചോമ്പാല പൊലിസ് അറസ്റ്റ് ചെയ്തു. അഴിയൂര്‍ എരിക്കിന്‍ ചാല്‍ ഇര്‍ഷാദിനെ(22)യാണ് അറസ്റ്റ് ചെയ്തത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 2016 മെയ് 24ന് രാത്രിയാണ് മുക്കാളി റെയില്‍വേ ട്രാക്കിന് സമീപം അമൃതയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതിയെ തുടര്‍ന്നാണ് പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി കേസ് റജിസ്റ്റര്‍ ചെയ്തത്. ആത്മഹത്യ പ്രേരണ കുറ്റത്തിനാണ് ഐ പി സി 305 വകുപ്പ് പ്രകാരം പൊലിസ് കേസെടുത്തത്. വിദ്യാര്‍ഥിനിയുമായി പ്രണയത്തിലായിരുന്നു പ്രതിസംഭവത്തിന് ശേഷം മുങ്ങി വിദേശത്തായിരുന്നു. ഇയാള്‍ നാട്ടിലെത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലിസ് അന്വേഷണം നടത്തിയപ്പോഴാണ് മാനന്തവാടിയില്‍ വെച്ച് അറസ്റ്റിലാകുന്നത്