വടകര: കള്ളനോട്ട് കേസില്‍ ഉള്‍പ്പെട്ട പ്രതി ഒന്നര വര്‍ഷത്തിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥനായ വടകര സി.ഐ. എം.എം.അബ്ദുല്‍കരീം മുന്‍പാകെ കീഴടങ്ങി. മലപ്പുറം പൂക്കോട്ട് പാടം സ്വദേശി കായല്‍ മഠത്തില്‍ അബ്ദുള്‍ ലത്തീഫ്(46)ആണ് വടകര പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലിസ് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഈ കേസുമായി ബന്ധപ്പെട്ട് രണ്ടു പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലത്തീഫിനെതിരെ കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതി മുങ്ങുകയായിരുന്നു.