kannur

മട്ടന്നൂർ(കണ്ണൂർ):കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി 3.300 കിലോ ഗ്രാം സ്വർണം പിടികൂടി. ഇന്നലെ രാവിലെ അബുദാബിയിൽ നിന്നെത്തിയ ഗോ എയറിൽ നിന്ന് ഇറങ്ങിയ നിലമ്പൂർ സ്വദേശികളായ ഷർഫദ്, സിദ്ദീഖ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് കണ്ണൂർ ഡി.ആർ.ഐ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. സംശയം തോന്നിയതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് സിദ്ദീഖ് സ്വർണം വിഴുങ്ങിയതായും ഷർഫാദ് മൈക്രോ വേവ് ഓവനുള്ളിൽ സ്വർണം ഒളിപ്പിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്.


ഷർഫാദിൽ നിന്ന് 24 സ്വർണ ബിസ്‌ക്കറ്റുകളാണ് പിടികൂടിയത്. പിടികൂടിയ സ്വർണത്തിന് ഒരു കോടിയിലധികം രൂപ വിലമതിക്കുമെന്ന് ഡി.ആർ.ഐ അറിയിച്ചു.ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.സംഭവത്തിൽ ഡി.ആർ.ഐ കൂടുതൽ അന്വേഷണം നടത്തും.