രാമനാട്ടുകര : സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ രാമനാട്ടുകര നഗരസഭയുമായി ചേർന്ന് ലോക പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി പ്രധാന നീർത്തടങ്ങളിലൊന്നായ ചെത്തു പാലം തോട് 300 മീറ്ററോളം ശുചീകരിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ചും ജൈവ മാലിന്യങ്ങൾ കുഴിച്ച് മൂടിയും വെള്ളത്തിന്റെ ഒഴുക്കിന് തടസ്സം വരുന്ന തടികൾ നീക്കം ചെയ്തും ക്ലോറിനൈസേഷൻ നടത്തിയും വളണ്ടിയർമാർ പ്രവർത്തനം നടത്തി. കേരള വോളണ്ടറി യൂത്ത് ആക്ഷൻ ഫോഴ്സ്, റെസ്ക്യൂ വളണ്ടിയേഴ്‌സ് , രാമനാട്ടുകര റെസിഡൻസ് കോ-ഓർഡിനേഷൻ കമ്മറ്റി പ്രവർത്തകർ, യൂത്ത് കോ-ഓർഡിനേറ്റർമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകർ തുടങ്ങി നൂറിലധികം വളണ്ടിയർമാർ പ്രവർത്തനത്തിന് നേതൃത്വം നൽകി. സ്ഥിരം സമിതി ചെയർമാൻ രാമദാസ് മണ്ണൊടിയുടെ അദ്ധ്യക്ഷതയിൽ രാമനാട്ടുകര നഗരസഭാ ചെയർമാൻ വാഴയിൽ ബലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷംസുദ്ധീൻ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ പി.സി ഷിലാസ് ,കൗൺസിലർ ഖദീജക്കുട്ടി,ജില്ലാ യൂത്ത് കോർഡിനേറ്റർ അനൂപ് 'ഹെൽത്ത് ഇൻസ്പെക്ടർ പി.രാജേഷ്, റസ്ക്യൂ വളണ്ടിയർ ഷഹീർ, റസിഡൻസ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മറ്റി പ്രസിഡൻറ് കെ.സി. രവീന്ദ്രനാഥ് , വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി പി.എം .അജ്മൽ, മഹാദാനം ചാരിറ്റബിൾ സൊസൈറ്റിക്കു വേണ്ടി അലി തുടങ്ങിയവർ സംസാരിച്ചു. യൂത്ത് കോ-ഓർഡിനേറ്റർ നിയാസ് ആറ്റുപുറം സ്വാഗതവും കേരള വോളണ്ടറി യൂത്ത് ആക്ഷൻ ഫോഴ്സ് ക്യാപ്റ്റൻ അഭിജിത്ത് നന്ദിയും പറഞ്ഞു​.