@ മൊബൈൽ മണ്ണ് പരിശോധനാ ലാബിന്റെയും ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെയും ഉദ്ഘാടനം ഇന്ന്
കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൻ മൊബൈൽ മണ്ണുപരിശോധനാലാബിന്റെയും "ഓണത്തിന് ഒരു മുറം പച്ചക്കറി" പദ്ധതിയുടെയും ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് നടക്കും. കൂവപ്പൊയിൽ ജില്ലാ കൃഷി ഫാമിൽ കൂത്താളി ഫാം ട്രെയിനിംഗ് സെന്ററിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ജി. ജോർജ്ജ് അദ്ധ്യക്ഷനായിരിക്കും. കർഷകർക്കുള്ള പച്ചക്കറിതൈ വിത്തുകളുടെയും ജില്ലാതല വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി നിർവഹിക്കും. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജ ചെറുവോട്ട്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സതി രാജൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷാജി അലക്‌സാണ്ടർ, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി, ഉദ്യോഗസ്ഥർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇതിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മൊബൈൽ മണ്ണ് പരിശോധനാ ലാബ് കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന് നൽകുന്നത്. പച്ചക്കറി ഉത്പാദനത്തിൽ സംസ്ഥാനത്തെ സ്വയം പര്യാപ്തതയിൽ എത്തിക്കുന്നതിൻറെ ഭാഗമായാണ് ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതി സർക്കാർ നടപ്പാക്കുന്നത്. ഇതിനായി കൃഷി വകുപ്പ് സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വീട്ടുവളപ്പിലെ പച്ചക്കറി കൃഷിക്കായി വിത്തുകളും തൈകളും സൗജന്യമായി വിതരണം ചെയ്യുകയാണ്. ഇതിൻറെ ഭാഗമായി കോഴിക്കോട് ജില്ലയിൽ 630650ലക്ഷം വിത്ത് പാക്കറ്റുകളും നാല് ലക്ഷം പച്ചക്കറി തൈകളും കർഷകർ, വിദ്യാർത്ഥികൾ ,വീട്ടമ്മമാർ, കർഷക ഗ്രൂപ്പുകൾ, സന്നദ്ധസംഘടനകൾ എന്നിവയ്ക്ക് നൽകും.