cheruvadi

കൊടിയത്തൂർ: വീട്ടിലൊരു മരം നാട്ടിലൊരു തണൽ എന്ന സന്ദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ചെറുവാടി ഗവ: ഹൈസ്കൂൾ വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചു. വിദ്യാലയത്തിലെ അധ്യാപകർ ക്ലാസുകളിലെ കുട്ടികളുടെ വീട്ടിൽ ക്ലാസിലെ മറ്റു കുട്ടികളോടൊപ്പം ഫലവൃക്ഷതൈ നടുന്ന പരിപാടിയാണ് സംഘടിപ്പിച്ചത് പ്രധാന അധ്യാപിക മിനി പി വി . പരിസ്ഥിതി കോഡിനേറ്റർ ഉണ്ണികൃഷ്ണൻ കോട്ടമ്മൽ, എസ് ആർ ജി കൺവീനർ അബ്ദുൽ മജീദ്, എം വി അബ്ദുറഹിമാൻ, നാരായണൻകുട്ടി ,മുജീബ് റഹ്മാൻ, വിനി, ഷർമ്മിള, സരിത, സൗമ്യ, പ്രിൻസ് ഷീജ, ജയലക്ഷമി ,നജീബ് . വഹീദ്, സുബൈർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി