calicut-univeristy
calicut univeristy

അസിസ്റ്റൻറ് പ്രൊഫസർ നിയമനം

സൈക്കോളജി പഠനവകുപ്പിലെ പി.ജി.ഡി.ആർ.പി കോഴ്‌സിന് അസിസ്റ്റൻറ് പ്രൊഫസറെ (ക്ലിനിക്കൽ സൈക്കോളജി) മണിക്കൂർ വേതനനിരക്കിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം ഹെഡ്, ഡിപ്പാർട്ടുമെന്റ് ഒഫ് സൈക്കോളജി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673 635 വിലാസത്തിൽ 15-ന് രണ്ട് മണിക്കകം അപേക്ഷിക്കണം.

വാക്-ഇൻ-ഇൻറർവ്യൂ
വയനാട് ചെതലയത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ പ്രൊഫഷണൽ അസിസ്റ്റൻറിനെ ദിവസ വേതനനിരക്കിൽ നിയമിക്കുന്നതിന് 12-ന് രാവിലെ 11 മണിക്ക് ചെതലയത്തെ കേന്ദ്രത്തിൽ വാക്-ഇൻ-ഇൻറർവ്യൂ നടത്തും. യോഗ്യത:

ബി.എൽ.ഐ.എസ്.സി ബിരുദം. പ്രായപരിധി 36 വയസ്.


എം.എ ഹിസ്റ്ററി പ്രവേശനം
എം.എ ഹിസ്റ്ററി പ്രവേശനം 11-ന് പഠനവിഭാഗത്തിൽ നടക്കും. അർഹരായവർ എല്ലാ രേഖകളും സഹിതം ഹാജരാകണം.

എം.എ ഹിന്ദി പ്രവേശനം
എം.എ ഹിന്ദി പ്രവേശനത്തിന് 12-ന് രാവിലെ 10.30-ന് എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. മെമ്മോ ലഭിക്കാത്തവർ ബന്ധപ്പെടുക. ഫോൺ: 0494 2407252, 2407392.

എം.എസ് സി മാത്തമാറ്റിക്‌സ് പ്രവേശനം
എം.എസ്.സി മാത്തമാറ്റിക്‌സ് പ്രവേശന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ 13-ന് രാവിലെ 10.30-നും, വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവർ ഉച്ചക്ക് രണ്ട് മണിക്കും എല്ലാ രേഖകളും സഹിതം പഠനവകുപ്പിൽ ഹാജരാകണം.

എം.സി.എ ലാറ്ററൽ എൻട്രി പ്രവേശനം
സർവകലാശാലാ കാമ്പസ്, വടകര, ഡോ.ജോൺ മത്തായി സെൻറർ, പാലക്കാട് എന്നീ സി.സി.എസ്.ഐ.ടികളിൽ ലാറ്ററൽ എൻട്രി വഴിയുള്ള എം.സി.എ പ്രവേശന കൗൺസലിംഗ് 13, 14 തിയതികളിൽ സർവകലാശാലാ ടാഗോർ നികേതൻ ഹാളിൽ നടക്കും. 13-ന് രാവിലെ പത്ത് മണിക്ക് റാങ്ക് ഒന്ന് മുതൽ 200 വരെയുള്ളവരും, ഉച്ചയ്ക്ക് 1.30-ന് 201 മുതൽ 400 വരെയുള്ളവരും, 14-ന് രാവിലെ പത്ത് മണിക്ക് റാങ്ക് 401 മുതലുള്ളവരും സർവകലാശാലാ വെബ്‌സൈറ്റിലെ അഡ്മിറ്റ് കാർഡും ആൻറി റാഗിംഗ് അഫിഡവിറ്റും ഡൗൺലോഡ് ചെയ്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം ഹാജരാകണം.

പി.ജി പ്രവേശന ഒന്നാം അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സർവകലാശാലയുടെ ഏകജാലക പി.ജി പ്രവേശന ഒന്നാം അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെൻറ് ലഭിച്ചവർ മാൻഡേറ്ററി ഫീസ് (ജനറൽ 480 രൂപ, എസ്.സി/എസ്.ടി 115 രൂപ) 11-ന് പകൽ ഒരു മണിക്കകം അടച്ച് സ്ഥിരം/താത്കാലിക പ്രവേശനം നേടണം. മാൻഡേറ്ററി ഫീസടയ്ക്കാത്തവർക്ക് ലഭിച്ച അലോട്ട്‌മെന്റ് നഷ്ടപ്പെടും. തുടർന്നുള്ള അലോട്ട്‌മെൻറുകൾക്ക് പരിഗണിക്കുന്നതുമല്ല.
ഫസ്റ്റ് ഓപ്ഷൻ ലഭിച്ചവരും ലഭിച്ച ഓപ്ഷനിൽ തൃപ്തരായവരും (ഹയർ ഓപ്ഷൻ റദ്ദാക്കി) അഡ്മിറ്റ് കാർഡ് എടുത്ത് സ്ഥിരം അഡ്മിഷൻ എടുക്കണം. ഹയർ ഓപ്ഷനിലേക്ക് അലോട്ട്‌മെൻറ് ലഭിക്കാനാഗ്രഹിക്കുന്നവർ മാൻഡേറ്ററി ഫീസ് അടച്ച് അലോട്ട്‌മെൻറ് കാർഡ് എടുത്ത് നിർബന്ധമായും

താത്കാലിക അഡ്മിഷൻ എടുക്കണം.
ഹയർ ഓപ്ഷൻ നിലനിറുത്തുന്നവർ തുടർന്നുള്ള അലോട്ട്‌മെൻറിൽ പുതിയ കോളേജോ, പ്രോഗ്രാമോ ലഭിക്കുന്നപക്ഷം നിർബന്ധമായും അത് സ്വീകരിക്കണം. അത്തരം വിദ്യാർത്ഥികൾക്ക് ഒന്നാം അലോട്ട്‌മെൻറിൽ ലഭിച്ച കോളേജ്/പ്രോഗ്രാം റദ്ദാകും. ഹയർ ഓപ്ഷൻ ഭാഗികമായി റദ്ദാക്കുന്നതിന് 11-ന് വൈകിട്ട് മൂന്ന് മണി വരെ സൗകര്യമുണ്ടായിരിക്കും. ഹയർ ഓപ്ഷൻ മുഴുവനായും റദ്ദാക്കുന്നതിനുള്ള സൗകര്യം വിവിധ കോളേജുകളിൽ പ്രവർത്തിക്കുന്ന നോഡൽ സെൻററുകളിൽ ലഭ്യമായിരിക്കും.
കമ്മ്യൂണിറ്റി വിഭാഗത്തിലേക്കും വിഭിന്നശേഷി വിഭാഗത്തിലേക്കും അപേക്ഷിച്ചവരുടെ ലിസ്റ്റ് അതത് കോളേജുകളിൽ ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് ലോഗിൻ ചെയ്ത് പരിശോധിക്കാം. കമ്മ്യൂണിറ്റി വിഭാഗത്തിലേക്ക് അപേക്ഷിച്ചവർ 12-ന് ഒരു മണിക്കകം അപേക്ഷിച്ച കോളേജുകളിൽ റിപ്പോർട്ട് ചെയ്യണം. റിപ്പോർട്ട് ചെയ്തവരിൽ നിന്ന് അന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവർ 14-നും 15-നും ഇടയിൽ അതത് കോളേജുകളിൽ പ്രവേശനം നേടണം. വിഭിന്നശേഷി വിഭാത്തിലേക്ക് അപേക്ഷിച്ചവർ കോളേജിൽ നിന്ന് നേരിട്ട് ബന്ധപ്പെടും.
എം.എ മ്യൂസിക്, എം.എ മൾട്ടിമീഡിയ, എം.ടി.എച്ച്.എം, എം.എച്ച്.എം കോഴ്‌സുകളിലേക്ക് പ്രവേശനം കോളേജുകൾ നേരിട്ടാണ് നടത്തുന്നത്. ഈ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ പട്ടിക അതത് കോളേജുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾ അപേക്ഷിച്ച കോളേജുകളുമായി ബന്ധപ്പെടണം.

ബി.എഡ് ഹിയറിംഗ് ഇംപയേർഡ് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ചെറുവണ്ണൂർ എ.ഡബ്ല്യൂ.എച്ച് കോളേജ് ഓഫ് എഡ്യുക്കേഷനിൽ നടത്തുന്ന ബി.എഡ് സ്‌പെഷ്യൽ എഡ്യുക്കേഷന് (ഹിയറിംഗ് ഇംപയേർഡ്) അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 14. യോഗ്യത: 50ശതമാനം മാർക്കോടെ ബിരുദം. സംവരണ വിഭാഗത്തിന് നിയമാനുസൃത മാർക്കിളവ് അനുവദിക്കും. സർവകലാശാലാ വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. വിവരങ്ങൾക്ക്: 0495 2484356, 9072230826.

രണ്ടാം സെമസ്റ്റർ യു.ജി കോൺടാക്ട് ക്ലാസ്
വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റർ (സി.യു.സി.ബി.സി.എസ്.എസ്, 2018-19 പ്രവേശനം) കോൺടാക്ട് ക്ലാസുകൾ 16 മുതൽ ആരംഭിക്കും. തിരിച്ചറിയൽ കാർഡുമായി ഹാജരാകണം. മടപ്പള്ളി ഗവൺമെൻറ് കോളേജിൽ ക്ലാസുകൾ 22 മുതലാണ് ആരംഭിക്കുക. തുടർ വിവരങ്ങൾക്ക് കോർഡിനേറ്ററുമായി ബന്ധപ്പെടുക. വിവരങ്ങൾ www.sdeuoc.ac.in വെബ്‌സൈറ്റിൽ. ഫോൺ: 0494 2407494, 2400288.

പരീക്ഷാ അപേക്ഷ
ഏഴ്, എട്ട് സെമസ്റ്റർ (കമ്പൈൻഡ്) ബി.ആർക് (2012 സ്‌കീം-2012 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 21 വരെയും 170 രൂപ പിഴയോടെ 25 വരെയും ഫീസടച്ച് 28 വരെ രജിസ്റ്റർ ചെയ്യാം.


നാലാം സെമസ്റ്റർ ബി.ആർക് 2012 സ്‌കീം-2012 മുതൽ 2016 വരെ പ്രവേശനം സപ്ലിമെൻററി/ഇംപ്രൂവ്‌മെൻറ്, 2004 സ്‌കീം-2009 മുതൽ 2011 വരെ പ്രവേശനം സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 14 വരെയും 170 രൂപ പിഴയോടെ 17 വരെയും ഫീസടച്ച് 19 വരെ രജിസ്റ്റർ ചെയ്യാം.

പരീക്ഷ
നാലാം സെമസ്റ്റർ ബി.എഡ് സ്‌പെഷ്യൽ എഡ്യുക്കേഷൻ (ഹിയറിംഗ് ഇംപയർമെൻറ്, 2015 സിലബസ്-2015 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെൻററി പരീക്ഷ 24-ന് ആരംഭിക്കും.

പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.ബി.എ (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.

പുനർമൂല്യനിർണയ ഫലം
ഒന്നാം സെമസ്റ്റർ ബി.എ/ബി.എ അഫ്‌സൽ-ഉൽ-ഉലമ/ബി.എസ്.ഡബ്ല്യൂ/ബി.വി.സി (സി.യു.സി.ബി.സി.എസ്.എസ്) നവംബർ 2017 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ.