പേരാമ്പ്ര: പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയെ തകർക്കാൻ സംസ്ഥാന സർക്കാർ ഒത്താശയോടെ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുകയാണെന്ന് കർഷകമോർച്ച ചെരുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റി യോഗം പ്രമേയത്തിലൂടെ കുറ്റപ്പെടുത്തി. കൃഷിഭവനുകളിൽ അപേക്ഷ നൽകിയ നിരവധി പേർ പദ്ധതിക്ക് പുറത്തായിരിക്കുകയാണ്. അപേക്ഷ യഥാവിധി അപ് ലോഡ് ചെയ്യാൻ കൃഷിഭവൻ ജിവനക്കാർ കാണിച്ച അനാസ്ഥയാണ് ഇതിന് കാരണം. അപേക്ഷിച്ച നാമമാത്ര കർഷകർക്ക് രണ്ടു ഗഡു ആനുകുല്യം ലഭിച്ചെങ്കിലും ബഹുഭൂരിപക്ഷവും പദ്ധതിക്ക് പുറത്തായിരിക്കുകയാണ് . അന്ധമായ ബി.ജെ.പി വിരോധത്തിന്റെ പേരിൽ കർഷകർക്ക് ലഭിക്കേണ്ട ആനുകുല്യം നിഷേധിച്ചെതിനെതിരെയും നാളികേര വിലയിടിവിൽ നിന്ന് കർഷകരെ രക്ഷിക്കാൻ കില്ലായ്ക്ക് 50 രുപ നിരക്കിൽ നാളികേരം സംഭരിക്കണമെന്നും ആവശ്യപ്പെട്ട് കർഷകമോർച്ച ചെറുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ ജനകിയ പ്രക്ഷോഭം നടത്തും. പ്രക്ഷോഭത്തിന്റെ ഭാഗമായി ജൂൺ 13ന് കേന്ദ്ര കൃഷിമന്ത്രിക്ക് സമർപ്പിക്കാനായി ഒപ്പ് ശേഖരണം നടത്തും. ജൂൺ 20ന് ചെറുവണ്ണൂർ കൃഷിഭവനിലേക്ക് ബഹുജന മാർച്ച് നടത്താനും യോഗം തിരുമാനിച്ചു. കെ.ടി.വിനോദൻ അദ്ധ്യക്ഷത വഹിച്ചു.എം.മോഹനൻ, കെ.കെ രജിഷ്, കെ രാജൻ, കുറുങ്ങോട്ട് അനിഷ് എന്നിവർ സംസാരിച്ചു.