പി.ജി പ്രവേശനം: 12ന് പ്രവേശനം നേടാം
ഏകജാലക പി.ജി പ്രവേശന ഒന്നാം അലോട്ട്‌മെൻറ് ലഭിച്ച് മാൻഡേറ്ററി ഫീ അടച്ച എല്ലാ വിദ്യാർത്ഥികളും അതത് കോളേജുകളിൽ സ്ഥിരം/താത്കാലിക പ്രവേശനം എടുക്കുന്നതിനുള്ള സമയം 12 പകൽ ഒരു മണി വരെ നീട്ടി.
എം.എ ഇക്കണോമിക്‌സ് പ്രവേശനം
സർവകലാശാലയുടെ തൃശൂർ അരണാട്ടുകര ഡോ.ജോൺ മത്തായി സെൻറർ ഇക്കണോമിക്‌സ് വിഭാഗത്തിലെ എം.എ ഇക്കണോമിക്‌സ്, എം.എ ഫിനാൻഷ്യൽ ഇക്കണോമിക്‌സ് പ്രവേശന അഭിമുഖം 14-ന് 10.30-ന് നടക്കും. അർഹരായവർ എല്ലാ രേഖകളും സഹിതം ഹാജരാവണം. ഫോൺ: 0487 2384656.
എം.എസ്.ഡബ്ല്യൂ പ്രവേശനം
സർവകലാശാലയുടെ സുൽത്താൻ ബത്തേരി പൂമല സെൻറർ ഫോർ പി.ജി സ്റ്റഡീസിലെ എം.എസ്.ഡബ്ല്യൂ പ്രവേശന റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ. അലോട്ട്‌മെൻറ് 14-ന് പത്ത് മണിക്ക് സർവകലാശാലാ ഓഡിറ്റോറിയത്തിൽ നടക്കും. വിവരങ്ങൾക്ക്: 04936 226258.
എം.എസ് സി ഫുഡ് സയൻസ് പ്രവേശനം
സർവകലാശാലാ സ്‌കൂൾ ഓഫ് ഹെൽത്ത് സയൻസസിൽ സ്വാശ്രയ എം.എസ് സി ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി എൻട്രൻസ്, നോൺ എൻട്രൻസ് വിഭാഗത്തിൽ യോഗ്യരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. 13-ന് നോൺ എൻട്രൻസ് വിഭാഗത്തിൽ റാങ്ക് ഒന്ന് മുതൽ 20 വരെയുള്ളവർ രാവിലെ പത്ത് മണിക്കും, 21 മുതൽ 40 വരെയുള്ളവരും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ എസ്.സി വിദ്യാർത്ഥികളും ഉച്ചയ്ക്ക് രണ്ട് മണിക്കും ഹാജരാകണം. 14-ന് എൻട്രൻസ് വിഭാഗത്തിൽ റാങ്ക് ഒന്ന് മുതൽ 40 വരെയുള്ളവർ രാവിലെ പത്ത് മണിക്ക് ഹാജരാകണം. പ്രവേശനത്തിന് എല്ലാ രേഖകളും സഹിതം എത്തണം. വിവരങ്ങൾക്ക്: 0494 2407345.
കോളേജുകളിലേക്കുള്ള എം.എസ് സി കമ്പ്യൂട്ടർ സയൻസ് ഒന്നാം അലോട്ട്‌മെന്റ്
സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള എം.എസ് സി കമ്പ്യൂട്ടർ സയൻസ് ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾ ലോഗിൻ ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് 13-ന് മൂന്ന് മണിക്കകം കോളേജുകളിൽ പ്രവേശനം നേടണം. പ്രവേശനം എടുത്തവർക്ക് 13 മുതൽ 15-ന് അഞ്ച് മണി വരെ മാൻഡേറ്ററി ഫീസ് അടയ്ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. മാൻഡേറ്ററി ഫീസ് എസ്.സി/എസ്.ടി 115 രൂപ, മറ്റുള്ളവർ 480 രൂപ. ഫോൺ: 0494 2407017, 2407325.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എ മലയാളം, എം.എ മലയാളം വിത്ത് ജേർണലിസം (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.എ സംസ്‌കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (ജനറൽ) സി.യു.സി.എസ്.എസ് പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.
ഒന്ന്, മൂന്ന് സെമസ്റ്റർ എം.എസ്.സി മാത്തമാറ്റിക്‌സ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
നാലാം സെമസ്റ്റർ ബി.എഡ് പരീക്ഷാഫലം വെബ്‌സൈറ്റിൽ.
പുനർമൂല്യനിർണയ ഫലം
നാലാം സെമസ്റ്റർ എം.ബി.എ (റഗുലർ/ഈവനിംഗ്) പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
ഇസ്ലാമിക് സൈക്കോളജി പ്രവേശനം
സർവകലാശാലാ ഇസ്ലാമിക് ചെയർ നടത്തുന്ന ഇസ്ലാമിക് സൈക്കോളജി കോഴ്‌സ് പ്രവേശനത്തിന് 22-ന് രാവിലെ പത്തിന് ചെയർ ഓഫീസിൽ ഹാജരാകണം. വിവരങ്ങൾക്ക്: 9746904678.