kannur

വടകര: ഗവ:ജില്ലാആശുപത്രി റോഡ് വഴി ശ്രീനാരായണ സ്കൂളിലേക്ക് പോകുന്ന വളവിലെ പഴയ ഇരുനില കെട്ടിടം മഴയിൽ തകർന്നു വീണു. ഭാഗികമായി വീണതിന്റെ ബാക്കി അപകടാവസ്ഥയിലുള്ള കെട്ടിടഭാഗങ്ങൾ സംഭവസ്ഥലത്ത് എത്തിയ ഫയർ ഫോഴ്‌സ് കയർ കെട്ടി വീഴ്ത്തി അപകടനില ഒഴിവാക്കി.

ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. വടകര ഭാഗത്ത് അപകടകരമായ നിലയിൽ പഴക്കം ചെന്ന മതിലുകളും കെട്ടിടങ്ങളും നിരവധിയാണുള്ളത്. ഇത്തരം ഓരോ അപകടങ്ങളിലും ദുരന്തങ്ങൾ ഒഴിവാകുന്നത് ഭാഗ്യം കൊണ്ട്‌ മാത്രമാണ് . വിദ്യാർത്ഥികളടക്കം ഏറെ ആളുകൾ ബന്ധപ്പെടുന്ന സ്ഥാപനങ്ങൾക്ക് സമീപങ്ങളിലെ പഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ഉത്തരവാദപ്പെട്ടവർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.