തീയതി നീട്ടി
എം.എഡ് പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ ഫീസടയ്ക്കാനുള്ള തീയതി 14-ന് വൈകിട്ട് അഞ്ച്‌വരെയും, അപേക്ഷ സമർപ്പിക്കാനുള്ള തീയതി 15-ന് വൈകിട്ട് അഞ്ച് വരെയും നീട്ടി.
എം.ലിബ്.ഐ.എസ് സി പ്രവേശനം
ലൈബ്രറി സയൻസ് പഠനവകുപ്പിലെ എം.ലിബ്.ഐ.എസ്.സി പ്രവേശന ഷുവർ ലിസ്റ്റിൽ ഉൾപ്പെട്ടവർ 14-ന് രാവിലെ പത്ത് മണിക്കും വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവർ ഉച്ചക്ക് രണ്ട് മണിക്കും എല്ലാ രേഖകളും സഹിതം പഠനവകുപ്പിൽ ഹാജരാകണം.
എം.എസ്.ഡബ്ല്യൂ പ്രവേശനം
സർവകലാശാലയുടെ സുൽത്താൻ ബത്തേരി സെൻററിലേക്കും അഫിലിയേറ്റഡ് കോളേജുകളിലേക്കുമുള്ള എം.എസ്.ഡബ്ല്യൂ പ്രവേശന റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ. അലോട്ട്‌മെന്റ് 14-ന് പത്ത് മണിക്ക് സർവകലാശാലാ ഓഡിറ്റോറിയത്തിൽ നടക്കും. വിവരങ്ങൾക്ക്: 04936 226258.
സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷ
ഒന്ന്, രണ്ട്, മൂന്ന് വർഷ എൽ എൽ.ബി (ത്രിവത്സരം, 1982-1986 പ്രവേശനം) സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷ 18-ന് ആരംഭിക്കും. ഹാൾടിക്കറ്റ് 15-ന് സ്‌പെഷ്യൽ സപ്ലിമെൻററി യൂണിറ്റിൽ നിന്ന് വിതരണം ചെയ്യും. ഐ.ഡി പ്രൂഫ് സഹിതം ഹാജരാകണം.
മൂന്നാം വർഷ ബി.പി.ഇ (2002 മുതൽ 2010 വരെ പ്രവേശനം-2002 സ്‌കീം/സിലബസ്) സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷ 18-ന് ആരംഭിക്കും. ഹാൾടിക്കറ്റ് 15-ന് സ്‌പെഷ്യൽ സപ്ലിമെൻററി യൂണിറ്റിൽ നിന്ന് വിതരണം ചെയ്യും. ഐ.ഡി പ്രൂഫ് സഹിതം ഹാജരാകണം.
മാറ്റിവച്ച ബി.ടെക് പരീക്ഷ
ഏപ്രിൽ 25-ന് നടത്താനിരുന്ന ഒന്ന്, രണ്ട് സെമസ്റ്റർ ബി.ടെക് പേപ്പർ ഇ.എൻ14 101 എഞ്ചിനീയറിംഗ് മാത്തമാറ്റിക്‌സ് 1 (2014 സ്‌കീം), ഇ.എൻ09/പി.ടി.ഇ.എൻ09 101 എഞ്ചിനീയറിംഗ് മാത്തമാറ്റിക്‌സ് (2009 സ്‌കീം) പരീക്ഷകൾ ജൂൺ 20-ന് രാവിലെ 9.30-ന് നടക്കും.
പരീക്ഷാ കേന്ദ്രത്തിൽ മാറ്റം
19-ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബി.ടെക് പരീക്ഷക്ക് താഴെ കൊടുത്ത കോളേജുകളിൽ രജിസ്റ്റർ ചെയ്തവർ ബ്രാക്കറ്റിൽ കാണുന്ന കേന്ദ്രത്തിൽ പരീക്ഷയ്ക്ക് ഹാജരാകണം.
പാലക്കാട് പിസാറ്റ് എൻജിനിയറിംഗ് കോളേജ് (പാലക്കാട് എൻ.എസ്.എസ് എൻജിനിയറിംഗ് കോളേജ്), പാലക്കാട്, മുണ്ടൂർ ആര്യാനെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി (പാലക്കാട് കുളപ്പുള്ളി അൽ-അമീൻ എൻജിനിയറിംഗ് കോളേജ്), മഞ്ചേരി ഏറനാട് നോളേജ് സിറ്റി ഒഫ് എൻജിനിയറിംഗ് (മലപ്പുറം പട്ടിക്കാട് എം.ഇ.എ എൻജിനിയറിംഗ് കോളേജ്).
ബി.എച്ച്.എം സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
എല്ലാ അവസരങ്ങളും കഴിഞ്ഞ (2014 ഉം അതിന് മുമ്പുമുള്ള പ്രവേശനം) ഒന്ന്, രണ്ട്, മൂന്ന്, നാല് വർഷ ബി.എച്ച്.എം സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷയ്ക്ക് 18 വരെ അപേക്ഷിക്കാം. പരീക്ഷാ ഫീ: പേപ്പർ ഒന്നിന് 2,760 രൂപ. അപേക്ഷയുടെ പ്രിന്റൗട്ട്, ചെലാൻ സഹിതം കൺട്രോളർ ഒഫ് എക്‌സാമിനേഷൻസ്, സ്‌പെഷ്യൽ സപ്ലിമെന്ററി എക്‌സാം യൂണിറ്റ്, പരക്ഷാഭവൻ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673 635 വിലാസത്തിൽ 20-നകം ലഭിക്കണം.
പരീക്ഷാ അപേക്ഷ
സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.ബി.എ ഇൻറർനാഷണൽ ഫിനാൻസ്, ഹെൽത്ത് കെയർ മാനേജ്‌മെന്റ് (2016 സ്‌കീം-2016 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെൻററി പരീക്ഷയ്ക്ക് പിഴകൂടാതെ 18 വരെയും 160 രൂപ പിഴയോടെ 20 വരെയും ഫീസടച്ച് 22 വരെയും രജിസ്റ്റർ ചെയ്യാം.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.ബി.എ (ഈവനിംഗ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബി.ഐ.ഡി റഗുലർ/സപ്ലിമെൻററി/ഇംപ്രൂവ്‌മെൻറ് പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷക്കാം.
പുനർമൂല്യനിർണയ ഫലം
രണ്ടാം സെമസ്റ്റർ എം.ബി.എ (ഡബ്ല്യൂ.എ.എൽ) ജൂൺ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
ഇസ്ലാമിക് പഠന പ്രോഗ്രാമുകൾ
അറബി ഭാഷ, ഖുർആൻ വ്യാഖ്യാന ശാസ്ത്രം, ഹദീസ് നിദാന ശാസ്ത്രം, എന്നീ വിഷയങ്ങളിൽ ഇസ്ലാമിക് ചെയർ ഹ്രസ്വകാല പ്രോഗ്രാമുകൾ നടത്തുന്നു. താൽപ്പര്യമുള്ള വിദ്യാത്ഥികൾ 20-നകം ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷാ ഫോം www.cisr.in ൽ. 29-ന് അഭിമുഖം നടത്തും. വിവരങ്ങൾക്ക് 9048008191 എന്ന നമ്പറിലോ adis@cisr.in എന്ന ഇ-മെയിലിലോ ബന്ധപ്പെടുക.
ലക്ഷദ്വീപ് കേന്ദ്രങ്ങളിലെ അസിസ്റ്റൻറ് പ്രൊഫസർ (ഇംഗ്ലീഷ്) അഭിമുഖം
സർവകലാശാലയുടെ ലക്ഷദ്വീപ് ആന്ത്രോത്ത്, കടമത്ത് കേന്ദ്രങ്ങളിലേക്കുള്ള അസിസ്റ്റൻറ് പ്രൊഫസർ (ഇംഗ്ലീഷ്) തസ്തികയിൽ അപേക്ഷിച്ചവർക്കുള്ള അഭിമുഖം ജൂലായ് 20, 22 തിയതികളിൽ രാവിലെ 9.30-ന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും.
സർവകലാശാലയുടെ ലക്ഷദ്വീപ് കവരത്തി കേന്ദ്രത്തിലേക്ക് അസിസ്റ്റൻറ് പ്രൊഫസർ (ഇംഗ്ലീഷ്) തസ്തികയിൽ അപേക്ഷിച്ചവർക്കുള്ള അഭിമുഖം ജൂലായ് 19-ന് രാവിലെ 9.30-ന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും.