ഫറോക്ക്: നഗരത്തിൽ കല്ലായിഭാഗങ്ങളിൽ വ്യാപകമായി മയക്കു മരുന്ന് വില്പ്പന നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫറോക്ക് എക്‌സൈസ് ഇൻസ്‌പെക്ടറും പാർട്ടിയും നടത്തിയ റെയിഡിൽ കല്ലായി റെയിൽവേസ്റ്റേഷനിൽ നിന്നും നിന്നും മാനാരി ഭാഗത്തേക്ക് പോകുന്ന റോഡിൽവെച്ച് വില്പനക്കായി കൊണ്ട് പോകുകയായിരുന്ന 75 പൊതി ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ. കോഴിക്കോട് താലൂക്കിൽ നന്മണ്ട വില്ലേജിൽ ഏഴുകുളം ദേശത്ത് മണങ്ങാട്ട് പറമ്പത്ത് വീട്ടിൽ ആഷിഖ് എം.പി (31) ആണ് പിടിയിലായത്. പ്രിവന്റിവ്ഓഫീസർ പി.അനിൽദത്ത്കുമാർ, സിവിൽ എക്‌സൈസ്ഓഫീസർമാരായടി ഗോവിന്ദൻ, എൻ.എസ് സന്ദീപ്, പി വിപിൻ, എം ധനീഷ്‌കുമാർ, വി.എ മുഹമ്മദ് അസ്ലം, എൻ ജലാലുദ്ദീൻ, എ സവീഷ്,ഡ്രൈവർ പി സന്തോഷ്‌കുമാർഎന്നിവർ പങ്കെടുത്തു.