നാദാപുരം: കരൾ രോഗം പിടിപെട്ട് ചികിത്സയിൽ കഴിയുന്ന ഒമ്പത് വയസുകാരിയുടെ ജീവൻ രക്ഷിക്കാൻ സഹായ ഹസ്തവുമായി നാദാപുരത്തെ സ്വർണ വ്യാപാരികളും. ആൾ കേരളാ ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്‌സ് അസോസിയേഷൻ നാദാപുരം മേഖലാ കമ്മിറ്റിയാണ് സഹായവുമായി രംഗത്തെത്തിയത്. വളയം പുഞ്ചയിലെ ചുണ്ടയിൽ വിനീഷ് - അശ്വിനി ദമ്പതികളുടെ മകൾ നൈഷികയാണ് എറണാകുളം അമൃതാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. അസോസിയേഷൻ നാദാപുരം മേഖലാ സെക്രട്ടറി എം.സി.ദിനേശൻ, സംസ്ഥാന സമിതി അംഗം നാസർ, മറ്റു ഭാരവാഹികൾ എന്നിവർ ചേർന്ന് ധനസഹായം നൈഷികയുടെ കുടുംബാംഗങ്ങളെ ഏൽപ്പിച്ചു. കഴിഞ്ഞ മാസം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. തുടർന്ന് എറണാകുളം അമൃതാ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി നാല്പത് ലക്ഷം രൂപ വേണമെന്ന് പറഞ്ഞിരുന്നു.

.