കോഴിക്കോട്: ചെറൂട്ടി റോഡ് നാലാം ഗേറ്റിന് സമീപത്ത് നിറുത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി. വയനാട് പുൽപ്പള്ളി നെല്ലാടൻ വീട്ടിൽ അജിത്തിന്റെ കെ.എൽ.73 ബി 5457 നമ്പർ റോയൽ എൽഫീൽഡ് ക്ലാസിക് 350 ബൈക്കാണ് മോഷണം പോയത്. പാർക്ക് ബിൽഡിംഗിലെ സൈബ്രം ടെക്‌നോളീസിന് മുൻവശത്തായിരുന്നു ബൈക്ക് നിറുത്തിയിട്ടിരുന്നത്.
വൈകീട്ട് ആറു മണിയ്ക്ക് ജോലി കഴിഞ്ഞ് വന്നപ്പോഴാണ് ബൈക്ക് മോഷണം പോയ വിവരം അജിത്ത് അറിയുന്നത്. തുടർന്ന് തൊട്ടപ്പുറത്തെ സി.സി.ടി.വി. ക്യാമറ പരിശോധിച്ചപ്പോൾ നീല ഷർട്ടും കറുത്ത പാന്റ്‌സും ധരിച്ച ഒരു യുവാവ് ബൈക്ക് മോഷ്ടിച്ചുകൊണ്ടുപോവുന്ന ദൃശ്യം ശ്രദ്ധയിൽപെട്ടു. തുടർന്ന് സി.സി.ടി.വി.ദൃശ്യം സഹിതം വെള്ളയിൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.