കൽപ്പറ്റ: കൽപ്പറ്റ കൈനാട്ടി ബൈപാസ് റോഡ് ജംഗ്ഷനിൽ നിന്നും ഒന്നരക്കിലോ കഞ്ചാവുമായി ഒഡീഷ ടാങ്കി രത്തൻപൂർ സാഹു വീട്ടിൽ വിക്രം സാഹു (വിക്കി 26) വിനെ അറസ്റ്റ് ചെയ്തു. വയനാട് നാർകോട്ടിക് ഡിവൈഎസ്‌പി റജികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൽപറ്റ എസ്‌ഐ മുഹമ്മദ് റാഫിയും സംഘവും, ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആന്റി നാർക്കോട്ടിക് സ്‌പെഷൽ ആക്ഷൻ ഫോഴ്സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. മൊത്തവിതരണത്തിനായി കൈവശം വെച്ച് കൽപ്പറ്റ ടൗണിൽ ചില്ലറവിൽപ്പനയ്ക്കായി കഞ്ചാവെത്തിച്ചുനൽകുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് വിക്രം സാഹുവെന്ന് പൊലീസ് വ്യക്തമാക്കി.