ബി.ടെക് പ്രവേശനം
സർവകലാശാല നേരിട്ട് നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിൽ (ഇൻസ്റ്റിറ്റ്യൂഷൻ കോഡ്: UCC) 2019-20 വർഷത്തേക്ക് ബി.ടെക് പ്രവേശനം ആരംഭിച്ചു. കീം (KEAM) എൻട്രൻസ് യോഗ്യത നേടിയവർക്ക് www.cee.kerala.gov.in വഴി മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്‌നോളജി, പ്രിൻറിംഗ് ടെക്‌നോളജി ബ്രാഞ്ചുകളിലേക്ക് അപേക്ഷിക്കാം. കോളേജിനെക്കുറിച്ചുള്ള വിവരങ്ങൾക്ക് www.cuiet.in .
പി.ജി പ്രവേശന രണ്ടാം അലോട്ട്‌മെൻറ്
ഏകജാലക പി.ജി പ്രവേശന രണ്ടാം അലോട്ട്‌മെന്റ് ഇന്ന് രാവിലെ പത്ത് മണിക്ക് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ചവർ മാൻഡേറ്ററി ഫീസായ 480 രൂപ (എസ്.സി/എസ്.ടി 115 രൂപ) അടച്ച് അതത് കോളേജുകളിൽ 15-ന് വൈകിട്ട് മൂന്ന് മണിക്കകം സ്ഥിരം പ്രവേശനം എടുക്കണം. ഹയർ ഓപ്ഷൻ റദ്ദ് ചെയ്യാതെയും സ്ഥിരം അഡ്മിഷൻ എടുക്കാം.
എം.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ
ഒന്നാം അലോട്ട്‌മെന്റ്
സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള എം.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പ്രവേശന ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് 15ന് മൂന്ന് മണിക്കകം കോളേജിൽ പ്രവേശനം നേടണം. അഡ്മിഷൻ എടുക്കാത്തവർക്ക് ഓൺലൈനായി മാൻഡേറ്ററി ഫീസ് അടയ്ക്കാനുള്ള സൗകര്യം ലഭ്യമായിരിക്കും. മാൻഡേറ്ററി ഫീസ് എസ്.സി/എസ്.ടി 115 രൂപ, മറ്റുള്ളവർ 480 രൂപ.
എം.കോം പ്രോജക്ട് സമർപ്പിക്കണം
വിദൂരവിദ്യാഭ്യാസത്തിന് കീഴിൽ എം.കോമിന് (2017 പ്രവേശനം) രജിസ്റ്റർ ചെയ്തവർ നാലാം സെമസ്റ്ററിലെ പ്രോജക്ട് റിപ്പോർട്ട് 500 രൂപ പിഴയോടെ സമർപ്പിക്കാനുള്ള തീയതി 20 വരെ നീട്ടി.
ഇന്നത്തെ പി.ജി പരീക്ഷാ സമയത്തിൽ മാറ്റം
ഇന്ന് രാവിലെ 9.30 മുതൽ 12.30 വരെ നടത്താനിരുന്ന പുതുതായി ആരംഭിച്ച പ്രോഗ്രാം/കോഴ്‌സുകളിൽ പ്രവേശനം നേടിയവർക്കുള്ള ഒന്നാം സെമസ്റ്റർ പി.ജി (സി.യു.സി.എസ്.എസ്) പരീക്ഷ ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ച് വരെയായിരിക്കും നടക്കുക.
പുനർമൂല്യനിർണയ ഫലം
വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.കോം (സി.സി.എസ്.എസ്) ഏപ്രിൽ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
ഒന്ന്, മൂന്ന് സെമസ്റ്റർ എം.എ ഹിസ്റ്ററി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.എസ്.സി അപ്ലൈഡ് കെമിസ്ട്രി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
പി.ജി ഡിപ്ലോമ ഇൻ കൊമേഴ്‌സ് ആൻഡ് മാനേജ്‌മെൻറ് ഇൻ അറബിക് ഏപ്രിൽ 2018 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.