സുൽത്താൻ ബത്തേരി : മൂന്ന് വർഷം മുമ്പ് സ്വകാര്യ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് മുങ്ങിയ കേസിൽ ഒരാൾ പൊലീസ് പിടിയിലായി. സുൽത്താൻ ബത്തേരി പുത്തൻകുന്ന് എരഞ്ഞാലി ബഷീറിനെ(44)യാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. പുൽപ്പള്ളി വ്യാപാരി വ്യവസായി ബാങ്കിന്റെ ബത്തേരി ശാഖയിൽ മൂന്ന് വർഷംമുമ്പ് പതിനൊന്ന് പവൻ മുക്കുപണ്ടം പണയം വെച്ച് 166900 രൂപ തട്ടിയെടുത്ത കേസിലാണ് ബഷിറിനെ പൊലീസ് പിടികൂടിയത്.
ബാങ്കിൽ പണയം വെച്ച സ്വർണ്ണം മൂന്ന് മാസം കൂടുമ്പോൾ പുതുക്കി വരുകയായിരുന്നു. കഴിഞ്ഞ മസം 23-ന് വീണ്ടും പുതുക്കി വെച്ചു. കഴിഞ്ഞ ദിവസം ബാങ്ക് അധികൃതർ പണയം വെച്ച സ്വർണ്ണമെടുത്ത് പരിശോധിച്ചപ്പോഴാണ് തട്ടിപ്പിനിരയായ വിവരം അറിയുന്നത്. ബാങ്ക് അധികൃതർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് .