ഫറോക്ക് : കടലുണ്ടി ഗ്രാമ പഞ്ചായത്തിലെ തീരദേശത്ത് അതിരൂക്ഷമായ കടൽ ക്ഷോഭം ഉണ്ടാവുന്നതിന്റെ അടിസ്ഥാനത്തിൽ ബേപ്പൂർ എം.എൽ എ വി.കെ സി മമ്മദ് കോയ ജല വിഭവ മന്ത്രിക്ക് ശ്രദ്ധ ക്ഷണിച്ച് കത്ത് നൽകി. ജല വിഭവ ചീഫ് എൻജിനീയർക്കും കത്തിന്റെ കോപ്പി അയച്ചിട്ടുണ്ട് . കത്തിന്റെ പൂർണ്ണ രൂപം ​എൻറെ നിയോജകമണ്ഡലത്തിൽ കടലുണ്ടി പഞ്ചായത്തിലെ കടലുണ്ടിക്കടവ് മുതൽ കപ്പല ങ്ങാടി വരെയുള്ള തീരപ്രദേശങ്ങളിൽ അതിരൂക്ഷമായ കടൽക്ഷോഭം ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് മൺസൂൺ കാലത്തും ഓഖി പോലുള്ള ന്യൂനമർദ്ദങ്ങൾ മൂലമുണ്ടാവുന്ന കടൽക്ഷോഭ സമയത്ത് നിലവിലുള്ള കടൽഭിത്തിയുടെ മുകളിൽ കൂടി തിരമാലകൾ കടന്ന് സമീപപ്രദേശത്തെ വീടുകൾക്കും താമസക്കാർക്കും ജനങ്ങളുടെ ജീവനു ഭീഷണി ഉയർത്തുകയാണ് ഈ വർഷവും കടലാക്രമണം അതിരൂക്ഷമായ തുടർന്ന് വീടുകൾക്കും മറ്റും നാശനഷ്ടങ്ങൾ സംഭവിക്കുകയും റോഡുകൾ ഉൾപ്പെടെ തകരുകയും ചെയ്തിരിക്കുകയാണ്. കൂടാതെ ഇവിടുത്തെ താമസക്കാരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബേപ്പൂരിലും ചാലിയത്തും പുളിമൂട് നിർമിച്ചതിനുശേഷമാണ് ഈ പ്രദേശത്ത് കടലാക്രമണം രൂക്ഷമായത്. ഇതുസംബന്ധിച്ച് ഞാൻ നേരത്തെ നൽകിയ പരാതിയെ തുടർന്ന് എക്സിക്യൂട്ടീവ് എൻജിനീയർ പരിശോധിച്ചു ഇവിടെ പുലിമുട്ടുകളുടെ ശ്രേണി നിർമ്മിക്കുന്നതാണ് നല്ലത് എന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.