paramasivam

കോഴിക്കോട്: ബൈക്ക് മോഷണക്കേസിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. കൊലൂർ മാരിയമ്മൻ കോവിലിനു സമീപം താമസിക്കുന്ന പരമശിവം ആദിമൂലത്തെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിൽ നിന്നും ട്രെയിനിൽ രാത്രി നഗരത്തിലെത്തുന്ന ഇയാൾ റെയിൽവേ സ്റ്റേഷൻ പരിസരം, ആനിഹാൾ റോഡ്, പാളയം എന്നിവിടങ്ങളിൽ കറങ്ങി നടന്നാണ് വാഹനങ്ങൾ കവരുന്നത്.


നിരവധി ബൈക്കുകൾ മറ്റു സ്ഥലങ്ങളിൽ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. ഒരു രാത്രി മൂന്ന് ബൈക്കുകൾ വരെ ഇയാൾ കവർന്നിട്ടുണ്ട്. അന്തർസംസ്ഥാന വാഹനമോഷണ സംഘത്തിൽപെട്ടയാളാണോ പ്രതിയെന്നും പൊലീസ് ഇയാളോടൊപ്പം മറ്റ് സഹായികളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എസ്‌.ഐ കെ.ടി. ബിജിത്ത്, സീനിയർ സി.പി.ഒ ജയചന്ദ്രൻ, ഓം പ്രകാശ്, സി.പി.ഒമാരായ ശ്രീലിൻസ്, രാകേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.