കോഴിക്കോട്: നഗരത്തിൽ വിവിധ ഇടങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് കൈവശം വെച്ച മൂന്ന് പേർ പിടിയിലായി. മൊഫ്യൂസിൽ ബസ് സ്റ്റാൻഡിന് സമീപം, പാളയം എന്നിവിടങ്ങളിൽ നിന്നാണ് മൂന്ന് പേരെ കോഴിക്കോട് റെയിഞ്ച് എക്സൈസ് പിടികൂടിയത്.

മൊഫ്യൂസിൽ ബസ് സ്റ്റാൻഡിന് സമീപം ശ്രീകണ്ഠേശ്വരം ക്ഷേത്ര ഭാഗത്തേക്കുള്ല റോഡിൽ ഗംഗാ തിയേറ്ററിന് മുന്നിൽ വെച്ച് 200 ഗ്രാം കഞ്ചാവുമായി താമരശ്ശേരി ആലങ്ങാപൊയിൽ വീട്ടിൽ അബ്ദുൾ കബീർ( 42) എക്സൈസിന്റെ പിടിയിലായി.

പാളയം പച്ചക്കറി മാർക്കറ്റിന് സമീപത്തെ നാഷ്ണൽ ബുക്സ്റ്റാൾ പരിസരത്തുനിന്ന് 50 ഗ്രാം കഞ്ചാവുമായി പയ്യന്നൂർ സ്വദേശി കാനവീട്ടിൽ സിനോജ്(32) , പാളയത്തെ അളകാപുരി ഹോട്ടലിന് സമീപത്ത് നിന്ന് 50 ഗ്രാം കഞ്ചാവുമായി താമരശ്ശേരി സ്വദേശി മുഹമ്മദ് ഫായിസ് (22) എന്നിവരും എക്സൈസിന്റെ പിടിയലായി.

കോഴിക്കോട് എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ കലാമുദ്ദീൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗണേഷ്, പ്രിവന്റീവ് ഓഫീസർമാരായ പ്രവേഷ്, യുഗേഷ്, നിഖിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ മുരളി, ഗംഗാധരൻ, ശുശാന്ത്, പ്രവീൺ, സംസു, വിനു, റജുൽ, വനിത എക്സൈസ് ഓഫീസർ സജിനി, ജയപ്രകാശ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.