ടെക്‌നീഷ്യൻ കരാർ നിയമനം
കാലിക്കറ്റ് സർവകലാശാലാ സെൻട്രൽ സോഫിസ്റ്റിക്കേറ്റഡ് ഇൻസ്ട്രുമെന്റേഷൻ ഫെസിലിറ്റിയിൽ ടെക്‌നിഷ്യൻ തസ്തികയിൽ കരാർ നിയമനത്തിന് 22 ന് വൈകിട്ട് അഞ്ച് മണിക്കകം ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. പ്രതിമാസ മൊത്തവേതനം: 25,000 രൂപ. പ്രായം 2019 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. യോഗ്യത സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ.
അസിസ്റ്റൻറ് പ്രൊഫസർ അഭിമുഖം
കാലിക്കറ്റ് സർവകലാശാലയുടെ ലക്ഷദ്വീപ് ആന്ത്രോത്ത് കേന്ദ്രത്തിലേക്ക് അസിസ്റ്റൻറ് പ്രൊഫസർ (അക്വാകൾച്ചർ) കരാർ നിയമനത്തിന് അപേക്ഷിച്ചവർക്കുള്ള അഭിമുഖം ജൂലായ് 15-ന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. യോഗ്യരായവരുടെ പേരും, നിർദ്ദേശങ്ങളും വെബ്‌സൈറ്റിൽ.
കാലിക്കറ്റ് സർവകലാശാലയുടെ ലക്ഷദ്വീപ് കവരത്തി കേന്ദ്രത്തിലേക്ക് ഫിസിക്കൽ എഡ്യുക്കേഷൻ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിച്ചവർക്കുള്ള അഭിമുഖം ജൂലായ് 18-ന് രാവിലെ 9.30-നും, ആന്ത്രോത്ത്, കടമത്ത് കേന്ദ്രങ്ങളിലേക്കുള്ള അഭിമുഖം ഉച്ചയ്ക്ക് 1.30-നും സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും.
രണ്ടാം സെമസ്റ്റർ യു.ജി കോൺടാക്ട് ക്ലാസ്
വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റർ (സി.യു.സി.ബി.സി.എസ്.എസ്, 2018-19 പ്രവേശനം) കോൺടാക്ട് ക്ലാസുകൾ 16 മുതൽ ആരംഭിക്കും. തിരിച്ചറിയൽ കാർഡുമായി ഹാജരാകണം. മടപ്പള്ളി ഗവൺമെൻറ് കോളേജിൽ ക്ലാസുകൾ 22 മുതലാണ് ആരംഭിക്കുക. തുടർ വിവരങ്ങൾക്ക് കോ-ഓർഡിനേറ്ററുമായി ബന്ധപ്പെടുക.
ബി.എ അഫ്‌സൽ-ഉൽ-ഉലമ, ബി.എ ഫിലോസഫി, ബി.എ ഹിന്ദി, ബി.എ സംസ്‌കൃതം കോഴ്‌സുകൾക്ക് അപേക്ഷിച്ചവർ കോമൺ വിഷയങ്ങൾക്കുള്ള ക്ലാസുകൾക്ക് നിശ്ചിത ഷെഡ്യൂൾ പ്രകാരം അതത് സെൻററുകളിൽ ഹാജരാകണം. കോർ, കോംപ്ലിമെൻററി വിഷയങ്ങൾക്കുള്ള ക്ലാസുകൾ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ നടക്കും. വിവരങ്ങൾ www.uoc.ac.in ൽ. ഫോൺ: 0494 2407494, 2400288.
പരീക്ഷാ അപേക്ഷ
രണ്ടാം സെമസ്റ്റർ ബി.എഡ് സ്‌പെഷ്യൽ എഡ്യുക്കേഷൻ (ഹിയറിംഗ് ഇംപയർമെൻറ്) 2015 സിലബസ്-2016 മുതൽ പ്രവേശനം റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് 26 വരെ അപേക്ഷിക്കാം.
പരീക്ഷ
മൂന്നാം സെമസ്റ്റർ എം.എസ്.സി റേഡിയേഷൻ ഫിസിക്‌സ് റഗുലർ/സപ്ലിമെൻററി പരീക്ഷ 24-ന് ആരംഭിക്കും.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.ബി.എ (റഗുലർ) സി.യു.സി.എസ്.എസ് പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.എ സംസ്‌കൃതം സാഹിത്യ (സ്‌പെഷ്യൽ), എം.എ മലയാളം, എം.എ മലയാളം വിത്ത് ജേർണലിസം (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എസ്.സി മൈക്രോബയോളജി, ബയോകെമിസ്ട്രി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.