പേരാമ്പ്ര : നൊച്ചാട് ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയ റാഗ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്എഫ്‌ഐ പ്രവർത്തകർ സ്‌കൂളിലേക്ക് മാർച്ച് നടത്തി. പ്ലസ് വൺ വിദ്യാത്ഥി പേരാമ്പ്രയിലെ കൂനേരി കുന്നുമ്മൽ കുട്ട്യാലിയുടെ മകൻ ഹാഫിസ് അലിയാണ് റാഗിങ്ങിനിരയായത്. മർദ്ദനത്തിൽ കർണപടം പൊട്ടി കേൾവി ശക്തിക്ക് തകരാർ സംഭവിച്ച ഹാഫിസ് അലി ചികിത്സയിലാണ്. നൂറ് കണക്കിന് വിദ്യാർത്ഥികൾ മാർച്ചിൽ പങ്കെടുത്തു. റാഗിംഗിന് പിന്നിൽ എംഎസ്എഫ് പ്രവർത്തകരാണെന്ന് എസ്എഫ്‌ഐ ആരോപിച്ചു. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ആർ. സിദ്ധാർത്ഥ് ഉദ്ഘാടനം ചെയ്തു. അശ്വന്ത് ചന്ദ്ര അദ്ധ്യക്ഷത വഹിച്ചു. സിപിഎം നൊച്ചാട് ലോക്കൽ കമ്മറ്റി അംഗം എടവന സുരേന്ദ്രൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറി സുബൈദ ചെറുവറ്റ, എസ്എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി. അനുരാഗ് എന്നിവർ സംസാരിച്ചു. എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി കിരൺ സ്വാഗതവും എസ്.ബി. അർജുൻ നന്ദിയും പറഞ്ഞു.