കോഴിക്കോട് : മഴക്കാല അപകടങ്ങൾ കുറയ്ക്കാൻ മുന്നൊരുക്കം നടത്തുന്നതിനായി കോർപ്പറേഷൻ പ്രത്യേക സ്ക്വാഡ് സജ്ജീകരിച്ചു. വെള്ളക്കെട്ടുകൾ ഒഴിവാക്കുക, വെള്ളപ്പൊക്കവും കെടുതികളും ഉണ്ടാകാൻ സാദ്ധ്യതയുള്ല ഇടങ്ങളിൽ കാര്യക്ഷമമായ പ്രവർത്തനം നടത്തുക, മഴക്കാലപൂർവശുചീകരണം കാര്യക്ഷമമാക്കുക, ദുരിതാശ്വാസ പ്രവർത്തനം നടത്തുക എന്നിയാണ് സ്ക്വാഡിന്റെ ഉത്തരവാദിത്വം.
അസി.എൻജിനീയർമാരുടെ നേതൃത്വത്തിൽ എട്ട് ഫ്ലഡ് സ്‌ക്വാഡുകളാണ് നഗരത്തിൽ പ്രവർത്തനം നടത്തുക.
സ്‌ക്വാഡുകളിലേക്ക് നിയോഗിക്കപ്പെട്ട ജീവനക്കാർ ഇക്കാലയളവിൽ ഇതിൽ മാത്രമായിരിക്കും ശ്രദ്ധകേന്ദ്രീകരിക്കുക. ഓരേസ്‌ക്വാഡിലും ഡ്രൈവർ ഉൾപ്പെടെ നാലുവീതം അംഗങ്ങളാണ് ഉള്ളത്.
എട്ട് സ്‌കാഡുകൾക്കും നേതൃത്വം നൽകുന്നത് എ.ഇമാരായിരിക്കും. ഹെൽത്ത് ഇൻസ്പെക്ടർമാരാണ് അസി.ലീഡർമാർ . വിവിധ ഭാഗങ്ങളിൽ നിന്നും ലഭിക്കുന്ന പരാതികൾ യഥാസമയം സ്‌ക്വാഡ് ലീഡർമാർക്ക് കൈമാറണം. തുടർന്ന് സ്‌ക്വാഡ് അംഗങ്ങൾ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. രാത്രികാലങ്ങളിൽ കോർപറേഷൻ ഓഫീസിൽ ലഭിക്കുന്നപരാതികൾ രജിസ്റ്ററിൽ രേഖപ്പെടുത്തി നടപടി സ്വീകരിക്കുന്നതിന് നൈറ്റ് വാച്ചർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
സ്‌ക്വാഡിലെ അംഗങ്ങൾ മുൻകൂർ അനുമതിയില്ലാതെ അവധി എടുക്കരുതെന്ന് നഗരസഭാ സെക്രട്ടറിയുടെ ഉത്തരവിട്ടിട്ടുണ്ട്. സ്‌ക്വാഡിലുള്ള ഡ്രൈവർമാർ മറ്റ് ഡ്യൂട്ടകൾ എടുക്കില്ല. എല്ലാമാസവും നാശനഷ്ടങ്ങൾ എത്രയെന്ന റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറും. റോഡുകൾക്കും കെട്ടിടങ്ങൾക്കുമുള്ള നാശനഷ്ടങ്ങൾ അസി.എക്സിക്യൂട്ടീവ് എൻജീനീയർ നഗരസഭാ സെക്രട്ടറിയെ രേഖാമൂലം അറിയിക്കണം. ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട് മുൻകൂർ തുക ആവശ്യമെങ്കിൽ അനുവദിക്കും. വെള്ളക്കെട്ടും ചെളിയും നീക്കം ചെയ്യാൻ അതാത് വാർഡുകളിലെ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ കീഴിലുള്ള ശുചീകരണ തൊഴിലാളികളെ ഉപയോഗപ്പെടുത്താം.
എലത്തൂർ , ബേപ്പൂർ, ചെറുവണ്ണൂർ ഡിവിഷനുകളിലെ സ്‌ക്വാഡുകളുടെ ചുമതല അതാത് സോണൽ ഓഫീസർമാർക്കാണ്. സോണൽ പരിധികളിലെ വാർഡുകളിൽ സോണൽ ഓഫീസിൽനിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി. സഹായത്തിന് ബന്ധപ്പെട്ട സോണൽ ഓഫീസുകളുമായി ബന്ധപ്പെടണം
സ്‌ക്വാഡ് അംഗങ്ങൾ .
സ്‌ക്വാഡ്-1.( വാർഡ് - 6,7,8,9,10,12,13,14,25,26,70) -അഞ്ജലി (എ.ഇ)-9495551383, സി.കെ.വൽസൺ (എച്ച്.ഐ) 9061094204, സുനിൽ കുമാർ (ജെ.എച്ച്.ഐ)-9495409668,
സ്‌ക്വാഡ് 2- ( വാർഡ്- 11,15,16,17,18,19,20,21,22,24) - ഷീബ (എ.ഇ)-9744828344,സി.ടി.വിശ്വനാഥൻ -(എച്ച്.ഐ)7561847370, റെജി തോമസ് (ജെ.എച്ച്.ഐ)9497142915,
സ്‌ക്വാഡ് 3- (വാർഡ്- 60,61,62,63,64,65,66,67,68,69) - മുസ്തഫ-(എ.ഇ) 8589808556, ഇ.ബാബു-(എച്ച്.ഐ) 9495611621 ഷമീർ (ജെ.എച്ച്.ഐ)
സ്‌ക്വാഡ് 4-( 23,27,28,29,30,31,32,33,34,35)- സന്തോഷ്(എ.ഇ)9447244693, ജിതേഷ്(എച്ച്.ഐ) 9207352559,, കൃഷ്ണ കുമാർ (ജെ.എച്ച്.ഐ) 8281643176 ,
സ്‌ക്വാഡ് 5- ( 36,37,38,39,54,55,56,57,58,59) -ഉമാ ദേവി.(എ.ഇ)9567403059 പി.പി. പ്രകാശൻ (എച്ച്.ഐ) 9207112231
സ്റ്റീഫൻ (ജെ.എച്ച്.ഐ) 9947694089.