കോഴിക്കോട്: മെഡിക്കൽ കോളേജിൽ ആവശ്യത്തിന് ഫാർമസിസ്​റ്റുകൾ ഇല്ലാത്തതിനാൽ ദീർഘനേരം ക്യൂവിൽ നിൽക്കേണ്ട അവസ്ഥയിലാണ് രോഗികൾ. ഡോക്ടർമാരെ സന്ദർശിച്ച ശേഷം പുറത്തിറങ്ങുന്ന രോഗികൾക്ക് മണിക്കൂറുകളോളം കാത്തുനിന്നിട്ടാണ് മരുന്നുകൾ ലഭിക്കുന്നത്. പനിയുൾപ്പെടെയുള്ള പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഫാർമസിസ്​റ്റുകളുടെ കുറവ് ആശുപത്രിയുടെ പ്രവർത്തനത്തെ താളം തെ​റ്റിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷമായി പുതിയ ഫാർമസിസ്​റ്റ് നിയമനം ഇവിടെ നടന്നിട്ടില്ല.

24 ഫാർമസിസ്​റ്റുകളാണ് ഇപ്പാൾ ഉള്ളത്. അതിൽ തന്നെ ഭൂരിഭാഗം പേരും താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നേടിയവരാണ്. സർക്കാർ അനുവദിച്ചതു പ്രകാരം 40 ഫാർമസിസ്​റ്റുകളിൽ 16 ഒഴിവുകൾ ഇനിയുമുണ്ട്. 2009ലാണ് ഡി.എം.ഇ.(ജില്ലാ മെഡിക്കൽ എജ്യൂക്കേഷൻ) വിഭജനം നടന്നത്. അതിനു ശേഷം ഇതുവരെ പി.എസ്.സി. ഫാർമസിസ്​റ്റുകളെ വിളിച്ചിട്ടില്ല. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ സ്ഥിരം ഫാർമസിസ്​റ്റ് ഒഴിവുണ്ടെങ്കിലും താൽക്കാലിക അടിസ്ഥാനത്തിലാണ് ജീവനക്കാരെ നിയമിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ മരുന്നുകൾ നൽകുന്നതും ആശുപത്രികളിലെത്തുന്ന മരുന്നുകൾ വിവിധ വിഭാഗങ്ങൾക്ക് വീതിച്ചുനൽകുന്നതും കണക്കുകൾ സൂക്ഷിക്കുന്നതും ഫാർമസിസ്​റ്റുകളാണ്. .

''സ്ഥിരം ഫാർമസിസ്​റ്റുകൾ ഇവിടെ കുറവാണ് താത്കാലിക ഫാർമസിസ്​റ്റുകളാണ് കൂടുതലും 6,7 മാസം കഴിയുമ്പോൾ അവരു പോകുന്നു അങ്ങനെ വീണ്ടും ആള് കുറയുന്നു. 24 മണിക്കൂർ കാഷ്വാലി​റ്റി സൂപ്പർ സ്‌പെഷ്യലി​റ്റി ക്യാൻസർ സെന്റർ അവിടെയെല്ലാം ടെമ്പററിക്കാർ ആണ് ഇപ്പോൾ ജോലി ചെയ്യുന്നത്'' - ഡോക്ടർ ടി.ജയകൃഷ്ണൻ

താൽക്കാലിക നിയമനവുമില്ല(in box)

പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ അടുത്ത രണ്ടു മാസത്തേക്കുള്ള മരുന്നുകൾ എത്തിയിട്ടുണ്ടെങ്കിലും ഇവ കൈകാര്യം ചെയ്യാനാവശ്യമായ ഫാർമസിസ്​റ്റുകൾ ഇവിടെയില്ല. പനിക്കാലത്ത് അധിക ജോലിക്കാരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും നടപടി പാതിവഴിയിലാണ്. പലപ്പോഴും ആശുപത്രികളിൽ ജീവനക്കാരും രോഗികളും തമ്മിലുള്ള വാക്കേ​റ്റം നിത്യസംഭവമാണ്. ആഴ്ചയിലുള്ള ഫാർമസിസ്​റ്റുകളുടെ ഒഴിവ് ദിവസം കൂടി വന്നാൽ ആശുപത്രികളുടെ പ്രവർത്തനങ്ങൾ മൊത്തത്തിൽ താളംതെ​റ്റുന്ന അവസ്ഥയാണെന്നും ജീവനക്കാർ പറയുന്നു. ദിവസവും 2000 ത്തിലധികം രോഗികൾ എത്തുന്ന ഇവിടെ കൂടിയ അളവിൽ മരുന്നുകൾ ആവശ്യമായി വരുന്നുണ്ട് ഏ​റ്റവും കുറഞ്ഞത് .10 ഫാർമസിസ്​റ്റുകളെങ്കിലും രാവിലെ 8 മണി മുതൽ വൈകിട്ട് 8 മണി വരെ ജോലി ചെയ്താൽ മാത്രമേ ഇവിടുത്തെ രോഗികളുടെ തിരക്ക് അൽപ്പമെങ്കിലും നിയന്ത്രിക്കാനാകൂ.

.

.